നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

1000 ശതമാനത്തിന്റെ ലാഭവിഹിത വിതരണത്തിനൊരുങ്ങി സ്‌മോള്‍ ക്യാപ്പ് കമ്പനി

ന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 7 നിശ്ചയിച്ചിരിക്കയാണ് സ്‌മോള്‍ ക്യാപ്പ് കമ്പനിയായ ബാന്‍കോ പ്രൊഡക്ട്‌സ്. 1000 ശതമാനം അഥവാ 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 20 രൂപയാണ് കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്. ഒക്ടോബര്‍ 12 നോ അതിന് മുന്‍പോ ആയി ലാഭവിഹിത വിതരണം പൂര്‍ത്തിയാക്കും.

കഴിഞ്ഞ മൂന്ന് മാസമായി അപ് ട്രെന്‍ഡിലുള്ള ഓഹരിയാണ് ബാന്‍കോ പ്രൊഡക്ട്‌സ്. 125 രൂപയില്‍ നിന്നും 225 രൂപയിലേയ്ക്കാണ് ഈ കാലയളവില്‍ ഓഹരി വളര്‍ന്നത്. 80 ശതമാനം നേട്ടമാണിത്.

വാഹന അനുബന്ധ കമ്പനിയായ ബാന്‍കോയുടെ ഓഹരി വെള്ളിയാഴ്ച 3 ശതമാനം ഉയര്‍ന്ന് 224.95 രൂപയില്‍ ക്ലോസ് ചെയ്തിരുന്നു. 1,611 കോടി രൂപ വിപണി മൂല്യമുള്ള സ്‌മോള്‍ ക്യാപ്പ് കമ്പനിയാണിത്. 229.35 രൂപയാണ് 52 ആഴ്ചയിലെ ഉയരം.

118.10 52 ആഴ്ചയിലെ താഴചയുമാണ്.

X
Top