
ന്യൂഡല്‍ഹി: വ്യാഴാഴ്ച 52 ആഴ്ച ഉയരമായ 121.65 രൂപ രേഖപ്പെടുത്തിയ ഓഹരിയാണ് ടൈം ടെക്‌നോപ്ലാസ്റ്റ് ലിമിറ്റഡിന്റേത്. 12.17 ശതമാനം നേട്ടമാണ് ഇത്. കഴിഞ്ഞ 4 ദിവസത്തില്‍ 14.66 ശതമാനം ആദായം നിക്ഷേപകന് നല്‍കാനും ഓഹരിയ്ക്കായി.
ബഹ്‌റൈന്‍, ഈജിപ്ത്, ഇന്തോനേഷ്യ, ഇന്ത്യ, മലേഷ്യ, യു.എ.ഇ, തായ്‌വാന്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, സൗദി അറേബ്യ, യുഎസ്എ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബഹുരാഷ്ട്ര ഇന്ത്യന്‍ കമ്പനിയാണ് ടൈം ടെക്‌നോപ്ലാസ്റ്റ് ലിമിറ്റഡ് (ടൈം ടെക്). പാക്കേജിംഗ് സൊല്യൂഷനുകള്‍, ലൈഫ്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍, ഓട്ടോമോട്ടീവ് ഘടകങ്ങള്‍, ഹെല്‍ത്ത്‌കെയര്‍ ഉല്‍പ്പന്നങ്ങള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍/നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍, മെറ്റീരിയല്‍ ഹാന്‍ഡ്‌ലിംഗ് സൊല്യൂഷനുകള്‍, കോമ്പോസിറ്റ് സിലിണ്ടറുകള്‍ എന്നിവ ഉത്പന്ന പോര്‍ട്ട്‌ഫോളിയോയില്‍ അടങ്ങിയിരിക്കുന്നു. ജൂണിലവസാനിച്ച പാദത്തില്‍ വരുമാനം 944.47 കോടി രൂപയാക്കി ഉയര്‍ത്താന്‍ കമ്പനിയ്ക്കായി.
തൊട്ടുമുന്‍ വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 754.36 കോടി രൂപ മാത്രമായിരുന്നു. 25.2 ശതമാനം വളര്‍ച്ച. നികുതി കഴിച്ചുള്ള വരുമാനം 54.72 ശതമാനം വര്‍ധിപ്പിച്ച് 45.24 കോടി രൂപയായി.






