കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

എസ്ഐപി നിക്ഷേപങ്ങൾ ഉയരുന്നു; മ്യൂച്വൽ ഫണ്ടുകളിലേക്ക് റെക്കോർഡ് പണമൊഴുക്ക്

മുംബൈ: ഇന്ത്യൻ ഓഹരി വിപണി 2024 സെപ്തംബർ മുതൽ ഇടിവ് നേരിടുന്ന സാഹചര്യമാണുണ്ടായിരുന്നത്. എന്നാൽ ഇക്കഴിഞ്ഞ മാർച്ചോടെ വിപണി പതുക്കെ തിരിച്ചു കയറുന്നതിന്റെ സൂചനകൾ പ്രകടമാക്കി.

മാർക്കറ്റിലെ ഇടിവ് പല ഇന്ത്യൻ മ്യൂച്വൽ ഫണ്ട് സ്കീമുകളുടെയും പ്രകടനത്തെ ദോഷകരമായി ബാധിച്ചിരുന്നു. ഇതോടെ പലരും എസ്.ഐ.പി നിക്ഷേപങ്ങൾ ഉപേക്ഷിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ ഇപ്പോഴിതാ, മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആഹ്ലാദം പകരുന്ന ചില കണക്കുകൾ പുറത്തു വന്നിരിക്കുന്നു. 2025 ഏപ്രിലിൽ രാജ്യത്തെ മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള എസ്.ഐ.പി നിക്ഷേപം റെക്കോർഡ് ഉയരം കൈവരിച്ചിരിക്കുകയാണ്.

കഴിഞ്ഞ മാർച്ച് മധ്യം മുതൽ ഓഹരി വിപണിയിലുണ്ടായ തിരിച്ചു കയറ്റം ഇതിനൊരു കാരണമായി വിലയിരുത്തപ്പെടുന്നു.

2025 മാർച്ചുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ എസ്.ഐ.പി സ്കീമുകളിലേക്കുള്ള പണമൊഴുക്ക് 25,926 കോടിയിൽ നിന്ന് 3% ഉയർന്ന് 26,632 കോടിയിലെത്തി. 2025 ഏപ്രിൽ മാസത്തിലെ മ്യൂച്വൽ ഫണ്ട് ഫോളിയോ 23,62,95,024 കോടിയുടേതാണ്. 2025 മാർച്ചിൽ ഇത് 23,45,08,071 കോടി രൂപയായിരുന്നു.

ഇക്വിറ്റി, ഹൈബ്രിഡ്, സൊല്യൂഷൻ ഓറിയന്റഡ് സ്കീമുകൾ ഉൾപ്പെടുന്ന റീടെയിൽ മ്യൂച്വൽ ഫണ്ട് ഫോളിയോ, 2025 മാർച്ചിൽ 18,58,24,290 കോടി രൂപയായിരുന്നത് 2025 ഏപ്രിൽ മാസത്തിൽ 18,71,05,719 കോടിയായി ഉയർന്നു.

റീടെയിൽ എ.യു.എം (ഇക്വിറ്റി+ഹൈബ്രിഡ്+സൊല്യൂഷൻ ഓറിയന്റഡ് സ്കീമുകൾ) 2025 മാർച്ചിൽ 38,83,966 കോടി രൂപയായിരുന്നത് 2025 ഏപ്രിൽ മാസത്തിൽ 40,29,311 കോടിയായി വർധന നേടി. ഇക്കഴിഞ്ഞ മാർച്ചിൽ 40.18 ലക്ഷം പുതിയ എസ്.ഐ.പി രജിസട്രേഷനാണ് നടന്നത്.

ഏപ്രിലിൽ ഇത് 46.01 ലക്ഷമായി ഉയർന്നു. എസ്.ഐ.പി എ.യു.എം (എസ്.ഐ.പിയിൽ കൈകാര്യം ചെയ്യുന്ന ആകെ തുക) മാർച്ചിൽ 13.35 ലക്ഷം കോടിയായിരുന്നത് ഏപ്രിലിൽ 13.89 ലക്ഷം കോടിയായി വർധന നേടി.

2025 ഏപ്രിലിൽ 8.38 കോടി എസ്.ഐ.പി അക്കൗണ്ടുകളിലേക്കായി 26,631.88 കോടി രൂപയുടെ എസ്.ഐ.പി നിക്ഷേപമാണ് നടന്നത്. മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ശരാശരി ആസ്തി (Average Assets Under Management -AAUM), ഏപ്രിലിൽ 69,49,894.29 കോടി രൂപയാണ്.

2021 മാർച്ച് മുതൽ ഇത് തുടർച്ചയായ 50ാം മാസമാണ് ഇക്വിറ്റി ഇൻഫ്ലോ പോസിറ്റീവായി തുടരുന്നത്.

X
Top