അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

എല്ലാ ഇൻഷുറൻസിനും ഒറ്റ പ്ലാറ്റ്ഫോം: കരടുചട്ടങ്ങളുമായി ഐആർഡിഎഐ

ന്യൂഡല്ഹി: എല്ലാ ഇന്ഷുറന്സ് കമ്പനികളുടെയും പോളിസികള് വൈകാതെ ഒറ്റ ഓണ്ലൈന് പ്ലാറ്റ്ഫോമില് ലഭ്യമാകും. ഇന്ഷുറന്സ് റെഗുലേറ്ററി ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആര്ഡിഎഐ) കീഴില് ‘ബീമ സുഗം’ എന്ന പേരിലായിരിക്കും പ്ലാറ്റ്ഫോം.

ഇതിനുള്ള കരടുചട്ടങ്ങള് എആര്ഡിഎഐ പ്രസിദ്ധീകരിച്ചു. വിവിധ കമ്പനികള് നല്കുന്ന പല പോളിസികളില് അനുയോജ്യമായത് എളുപ്പത്തില്കണ്ടുപിടിക്കാന് ഈ സംവിധാനം സഹായിക്കും.

നിലവില് വെബ്സൈറ്റുകളില് പോവുകയോ ഏജന്റുമാരുമായി സംസാരിക്കുകയോ ചെയ്യണം. പല പോളിസികള് എടുത്തവര്ക്ക് ഇവ ഒരുമിച്ച് ഒരു പ്ലാറ്റ്ഫോമില് കൈകാര്യം ചെയ്യാനും കഴിയും.

പണമിടപാട് രംഗത്ത് യുപിഐ വന്നതു പോലെ ഇന്ഷുറന്സ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാന് ഇതിനു കഴിയുമെന്നാണ് വിലയിരുത്തല്. ലൈഫ്, ജനറല്, ആരോഗ്യ ഇന്ഷുറന്സ് ആവശ്യങ്ങള്നിറവേറ്റാന് പ്ലാറ്റ്ഫോമിനു കഴിയും. ഇന്ഷുറന്സ് ക്ലെയിം സെറ്റില്മെന്റും പ്ലാറ്റ്ഫോമില് സാധ്യമാകും.

2023ല് ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. ഈ ജൂണില് പ്ലാറ്റ്ഫോം യാഥാര്ഥ്യമാകുമെന്നാണ് വിവരം. ബീമ സുഗം പ്ലാറ്റ്ഫോമിനായി കമ്പനി (നോട്ട് ഫോര്പ്രോഫിറ്റ്) ആരംഭിക്കും. ഇതില് ലൈഫ്, ജനറല് ഇന്ഷുറന്സ് കമ്പനികള്ക്ക് ഓഹരിയുണ്ടാകും.

ബീമ സുഗം ഉപയോഗിക്കുന്നതിന് ചാര്ജ് ഈടാക്കരുതെന്നു കരടുചട്ടത്തില് വ്യക്തമാക്കുന്നു.

X
Top