ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

ഒഹ്‌സോഗോയിൽ 8 മില്യൺ ഡോളർ നിക്ഷേപിച്ച്‌ എഫ്എംസിജി കമ്പനിയായ ബിലീവ്

ഡൽഹി: ബ്യൂട്ടി ആൻഡ് സ്കിൻകെയർ ഇ-കൊമേഴ്‌സ് സ്റ്റാർട്ടപ്പായ ഒഹ്‌സോഗോയിൽ 8 മില്യൺ ഡോളർ നിക്ഷേപിച്ച്‌ സിംഗപ്പൂർ ആസ്ഥാനമായുള്ള എഫ്എംസിജി പ്രമുഖരായ ബിലീവ് പിടിഇ , കമ്പനി അന്താരാഷ്ട്ര ബ്രാൻഡുകളുടെയും ആധികാരിക ഉൽപ്പന്നങ്ങളുടെയും ക്യൂറേറ്റഡ് ശേഖരം വാഗ്ദാനം ചെയ്യുന്നു.

ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി സംസ്ഥാന മന്ത്രി സുനൈദ് അഹമ്മദ് പാലക് ബംഗ്ലാദേശിൽ ആരംഭിച്ച ഒഹ്‌സോഗോ ഇതിനകം തന്നെ രാജ്യത്തെ സൗന്ദര്യ, ചർമ്മ സംരക്ഷണ ഇ-കൊമേഴ്‌സ് കമ്പനികളിൽ രണ്ടാം സ്ഥാനത്താണ്. വർദ്ധിച്ചുവരുന്ന ഉപഭോക്തൃ അവബോധവും അവരുടെ വാങ്ങൽ പെരുമാറ്റത്തിലെ മാറ്റങ്ങളും കൊണ്ട് സൗന്ദര്യ, ചർമ്മസംരക്ഷണ വിപണി ഒരു വിപ്ലവം സൃഷ്ട്ടിച്ചതായി ഒഹ്‌സോഗോ പറഞ്ഞു.

ഈ നിക്ഷേപത്തിന്റെ ഫലമായി അതിവേഗം വികസിക്കുന്ന ബ്യൂട്ടി ആന്റ് പേഴ്‌സണൽ കെയർ (ബിപിസി) വിപണി പിടിച്ചെടുക്കാൻ കമ്പനി അയൽ രാജ്യങ്ങളിൽ നിന്നുള്ള ഏതാനും സ്ഥാപിത ഡി2ഡി ബ്രാൻഡുകൾ ബംഗ്ലാദേശ് വിപണിയിലേക്ക് വിപുലീകരിക്കാനും പദ്ധതിയിടുന്നു.

X
Top