പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

1400 കോടി രൂപയുടെ ഐപിഒയ്ക്കായി കരട് രേഖകള്‍ സമര്‍പ്പിച്ച് സില്‍വര്‍ കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്

മുംബൈ: സില്‍വര്‍ കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് (SCEL) 1,400 കോടി രൂപയുടെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്)യ്ക്കായി കരട് രേഖകള്‍ സമര്‍പ്പിച്ചു. 1,000 കോടി രൂപയുടെ ഫ്രഷ് ഇ്ഷ്യുവും400 കോടി രൂപയുടെ ഓഫര്‍-ഫോര്‍-സെയിലുമുള്‍പ്പെടുന്നതാണ് ഐപിഒ.

ഫ്രഷ് ഇഷ്യവഴി സമാഹരിക്കുന്ന തുക കടം തിരിച്ചടയ്ക്കാനും പ്രീപേ ചെയ്യാനും അനുബന്ധ സ്ഥാപനമായ ബിഎപിഎല്ലിന്റെ തീര്‍ക്കാനും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കും.

രാജ്‌കോട്ട് ആസ്ഥാനമായുള്ള കമ്പനി പമ്പുകള്‍, മോട്ടോറുകള്‍, സോളാര്‍ പമ്പുകള്‍, കണ്‍ട്രോളറുകള്‍, ഫാനുകള്‍, ലൈറ്റിംഗ്, മറ്റ് ഉപഭോക്തൃ ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാതാവാണ്.

24 ലക്ഷം യൂണിറ്റ് പമ്പുകളും മോട്ടോറുകളും, 72 ലക്ഷം യൂണിറ്റ് ഫാനുകള്‍, 2.19 കോടി യൂണിറ്റ് ലൈറ്റിംഗ് ഉല്‍പ്പന്നങ്ങള്‍, 72,000 യൂണിറ്റ് കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവയാണ് സ്ഥാപിത ശേഷി.

എസ്സിഇഎല്‍ ഒരു ഇരട്ട ബിസിനസ് മോഡലിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത് – ‘സില്‍വര്‍’, ‘ബേഡിയ’ ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ അതിന്റെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നു. ഇന്ത്യയിലെ മുന്‍നിര ഒറിജിനല്‍ ഉപകരണ നിര്‍മ്മാതാക്കള്‍ക്ക് (ഒഇഎം) ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുക, നിര്‍മ്മിക്കുക, വിതരണം ചെയ്യുക എന്നിവയും നിര്‍വഹിക്കുന്നുണ്ട്.

മോട്ടിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസേഴ്സ്, ഐസിഐസിഐ സെക്യൂരിറ്റീസ്, ജെഎം ഫിനാന്‍ഷ്യല്‍ ആന്‍ഡ് ചോയ്സ് ക്യാപിറ്റല്‍ അഡൈ്വസേഴ്സ് എന്നിവയാണ് ഐപിഒ ലീഡ് മാനേജര്‍മാര്‍.

X
Top