Alt Image
ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆ നാലു പൊതുമേഖലാ ബാങ്കുകളിലെ ഓഹരി വിറ്റഴിക്കാൻ കേന്ദ്രസർക്കാർ ◆ കൊച്ചിയിൽ നിന്ന് 4 ചാർട്ടേഡ് വിമാനങ്ങൾ; യുദ്ധകാലത്ത് ലുലു ഗൾഫിലെത്തിച്ചത് 5200 ടൺ പച്ചക്കറി ◆ എണ്ണപ്പിണ്ണാക്കിന്‍റെ കയറ്റുമതിയിൽ ഇടിവ് ◆

ഇന്ത്യൻ കമ്പനികളുടെ സിഎസ്ആർ ചെലവിൽ വൻ വർദ്ധനവ്

മുംബൈ: കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വിവരങ്ങൾ അടിസ്ഥാനമാക്കി ഫുൾക്രം പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ചെലവുകളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി.

മുൻവർഷത്തെ അപേക്ഷിച്ച് കോർപ്പറേറ്റ് കമ്പനികളുടെ സിഎസ്ആർ വിഹിതത്തിൽ 17 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ ആകെ സിഎസ്ആർ ചെലവ് 40,794 കോടിയായി ഉയർന്നു. 2025 സാമ്പത്തിക വർഷത്തിലും സാമൂഹികവും പ്രാദേശികവുമായ വികസന പ്രവർത്തനങ്ങളോടുള്ള കോർപ്പറേറ്റ് ഇന്ത്യയുടെ പ്രതിബദ്ധത കൂടുതൽ ശക്തമാകുന്നതായാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

ഇന്ത്യയിൽ സിഎസ്ആർ നിയമം നിർബന്ധമാക്കിയതിന് ശേഷമുള്ള കഴിഞ്ഞ ഒരു ദശകത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ കോർപ്പറേറ്റ് മേഖലയുടെ സഞ്ചിത നിക്ഷേപം ഇപ്പോൾ 2.61 ലക്ഷം കോടി രൂപ എന്ന വൻ തുകയിൽ എത്തിനിൽക്കുകയാണെന്നും ഈ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

വിദ്യാഭ്യാസ-ആരോഗ്യ മേഖലകൾക്കും ഗ്രാമീണ വികസനത്തിനും കമ്പനികൾ മുൻഗണന നൽകുന്നതാണ് ഈ വലിയ മുന്നേറ്റത്തിന് കാരണമായത്.

X
Top