ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

ശ്രീറാം ഗ്രൂപ്പ് ഐഡിബിഐ ബാങ്കിനായി ബിഡ് സമർപ്പിച്ചേക്കും

മുംബൈ: ശ്രീറാം ഗ്രൂപ്പ് ഐഡിബിഐ ബാങ്കിനായി ബിഡ് സമർപ്പിക്കാൻ സാധ്യതയുണ്ടെന്നും സ്ഥാപനം അതിനായി പ്രവർത്തിക്കുകയാണെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. കൂടാതെ ഐഡിബിഐ ബാങ്കിന്റെ സ്വകാര്യവൽക്കരണത്തിൽ പങ്കാളിയാകാൻ ചെന്നൈ ആസ്ഥാനമായുള്ള ഫിനാൻഷ്യർ ഒരു പ്രത്യേക ഹോൾഡിംഗ് കമ്പനി രൂപീകരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

വാണിജ്യ വാഹന ധനസഹായം, ഇരുചക്രവാഹന ധനസഹായം, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭ വായ്പകൾ തുടങ്ങിയ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ശ്രീറാം ഗ്രൂപ്പ്.

ലേലത്തിനായി സാമ്പത്തിക നിക്ഷേപകരുമായി ചേർന്ന് ഒരു കൺസോർഷ്യം രൂപീകരിക്കുന്നതിനുള്ള സാധ്യതകളും ശ്രീറാം ഗ്രൂപ്പ് പരിശോധിക്കുന്നുണ്ട്. ഐഡിബിഐ ബാങ്കിന്റെ ഭൂരിഭാഗം ഓഹരികളും വിൽക്കാനുള്ള നിർദ്ദേശം വിശദീകരിക്കുന്ന ഒരു പ്രാഥമിക വിവര മെമ്മോറാണ്ടം ഒക്‌ടോബർ 7-ന് ഇന്ത്യൻ സർക്കാർ പുറത്തിറക്കിയിരുന്നു. ഐഡിബിഐ ബാങ്കിനായി ഇഒഐകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്.

ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിപാം) പുറപ്പെടുവിച്ച പ്രാഥമിക വിവര മെമ്മോറാണ്ടം പ്രകാരം ഐഡിബിഐ ബാങ്കിലെ 60.72% ഓഹരികളാണ് ഇന്ത്യാ ഗവൺമെന്റും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൽഐസി) ചേർന്ന് വിൽക്കുന്നത്. ബാങ്കിലെ അവരുടെ സംയുക്ത ഉടമസ്ഥത 94.72% ആണ്.

അതേസമയം ശ്രീറാം ഗ്രൂപ്പിന് 1.5 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട്.

X
Top