ആഗോള വിപണിയില്‍ അലുമിനിയം വില കുതിച്ചുയരുന്നുരാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല; ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ഇറാൻ-ഇസ്രയേൽ സംഘർഷം: പെട്രോൾ പമ്പുകൾ വഴി മണ്ണെണ്ണ വിൽക്കാൻ അനുമതിപശ്ചിമേഷ്യൻ യുദ്ധം: രാജ്യത്ത് 6 മാസം വരെ വായ്പ മോറട്ടോറിയം പ്രഖ്യാപിച്ചേക്കുംഏപ്രിൽ 20 മുതൽ അധികനിരക്കില്ലാതെ 60% സീറ്റുകൾ വാഗ്ദാനം ചെയ്ത് വിമാനക്കമ്പനികൾ

നിഫ്റ്റി: ഹ്രസ്വകാല ചലനം മന്ദഗതിയിലാകുമെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: രണ്ട് സെഷനുകളിലെ തിരുത്തലുകള്‍ക്ക് ശേഷം ജൂലൈ 25 ന് വിപണി ഏകീകരണവും റേഞ്ച്ബൗണ്ട് വ്യാപാരവും ദൃശ്യമായി. തുടര്‍ന്ന് സൂചികകള്‍ ഫ്‌ലാറ്റ് നോട്ടില്‍ ക്ലോസ് ചെയ്തു. അതേസമയം ചാഞ്ചാട്ടം എക്കാലത്തെയും താഴ്ന്ന നിലയിലാണുള്ളത്.

ബിഎസ്ഇ സെന്‍സെക്‌സ് 29 പോയിന്റ് ഇടിഞ്ഞ് 66,356 ലും നിഫ്റ്റി 8 പോയിന്റ് ഉയര്‍ന്ന് 19,681 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയ്ക്ക് വീണ്ടും 10 ദിവസഇഎംഎ (എക്‌സ്‌പോണന്‍ഷ്യല്‍ മൂവിംഗ് ശരാശരി)ആയ 19,655 ലെവലില്‍ പിന്തുണ ലഭിച്ചു. പ്രതിദിന ചാര്‍ട്ടില്‍ തിങ്കളാഴ്ചയിലേതിന് സമാനമായ കാന്‍ഡില്‍ സ്റ്റിക്കാണ്‌ രൂപപ്പെട്ടിട്ടുള്ളത്.

സാങ്കേതികമായി, ഈ പാറ്റേണ്‍ ദുര്‍ബല ചലനത്തെ സൂചിപ്പിക്കുന്നു. 10 ദിവസത്തെ ഇഎംഎ പിന്തുണയില്‍ നിഫ്റ്റി മന്ദഗതിയിലാണെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറഞ്ഞു.

ഹ്രസ്വകാലത്തില്‍ തത്സ്ഥിതി തുടരും.എന്നിരുന്നാലും 19800-19850, സൂചിക ലക്ഷ്യം വയ്ക്കും. 19600 ലായിരിക്കും പിന്തുണ.

ജൂലൈ 26 ന് പുറത്തുവരുന്ന യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് തീരുമാനം വിപണിയെ സ്വാധീനിക്കുമെന്നും ഷെട്ടി പറഞ്ഞു.

പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 19,632,-19,605-19,562.
റെസിസ്റ്റന്‍സ്: 19,719-19,745- 19,789.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 45,671- 45,545 – 45,341
റെസിസ്റ്റന്‍സ്:46,078 -46,204 – 46,408.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
നൗക്കരി
ഡാബര്‍
ഗോദ്‌റേജ് സിപി
അപ്പോളോ ഹോസിപിറ്റല്‍സ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
കോള്‍ഗേറ്റ് പാമോലീവ്
കോണ്‍കോര്‍
കോള്‍ ഇന്ത്യ
ഒഎന്‍ജിസി
സിന്‍ജിന്‍

പ്രധാന ബള്‍ക്ക് ഡീലുകള്‍
ഗംഗ ഫോര്‍ജിംഗ്‌സ്: കോദീയര്‍ എന്റര്‍പ്രൈസ് എല്‍എല്‍പി 992967 ഓഹരികള്‍ 6.68 രൂപ നിരക്കില്‍ വാങ്ങി.

ഗ്ലോബല്‍ പെറ്റ് ഇന്‍ഡസ്ട്രീസ്: വെങ്കട സ്വാമി നായിഡു നിമ്മക്കയാല 90000 ഓഹരികള്‍ 62.15 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഇനോക്‌സ് ഗ്രീന്‍ എനര്‍ജി സര്‍വീസസ്: ഔതം ഇന്‍വെസ്റ്റ്‌മെന്റ് 15000000 ഓഹരികള്‍ 63.6 രൂപ നിരക്കില്‍ വില്‍പന നടത്തി.

കൂടുതല്‍ ബള്‍ക്ക് ഡീലുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

ജൂലൈ 24 ന് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന കമ്പനികള്‍
ആക്‌സിസ് ബാങ്ക്,ബജാജ് ഫിനാന്‍സ്,ഡോ.റെഡ്ഡീസ്,ടെക് മഹീന്ദ്ര,ശ്രീ സിമന്റ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഭാരത് പെട്രോളിയം ,സിപ്, പഞ്ചാ്ബ് നാഷണല്‍ ബാങ്ക്, ആര്‍ഇസി,കോള്‍ഗേറ്റ് പാമോലീവ്, ആദിത്യ ബിര്‍ള സണ്‍ ലൈഫ്, ദീപക് ഫെര്‍ട്ടിലൈസേഴ്‌സ്,ഗ്ലാക്‌സോസ്മിത്ത്‌ലൈന്‍, ഗോഡ്‌ഫ്രെ,ജിന്‍ഡാല്‍,മഹീന്ദ്ര ലൈഫ് സ്‌പേസ്.

X
Top