ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

ആരോഗ്യ പ്രവർത്തകർക്ക് 37 കോടി രൂപയുടെ സാമ്പത്തിക അംഗീകാരം

അബുദാബി: രോഗികൾക്ക് സാന്ത്വനവും കരുതലുമായി പ്രവർത്തിക്കുന്ന മുൻനിര ആരോഗ്യ പ്രവർത്തകർക്ക് 15 മില്യൺ ദിർഹത്തിന്റെ (37 കോടി രൂപ) സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് മെനയിലെ ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിം​ഗ്സ്. ബുർജീൽ ഹോൾഡിം​ഗ്സ് സ്ഥാപകനും ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ അബുദാബിയിലെ ഇത്തിഹാദ് അരീനയിൽ ഗ്രൂപ്പിന്റെ വാർഷിക ടൗൺ ഹാൾ യോഗത്തിൽ 8,500-ൽ അധികം ജീവനക്കാരെ മുൻനിർത്തിയാണ് പ്രഖ്യാപനം നടത്തിയത്. ബുർജീൽ ഹോൾഡിം​ഗ്സ് ‘ബുർജീൽ 2.0’ എന്ന അടുത്ത വളർച്ചാ ഘട്ടത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ ബുർജീൽ പ്രൗഡ് ഇനീഷ്യറ്റിവിന്റെ ഭാഗമായാണ് അംഗീകാരം.

ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ നഴ്സിംഗ്, രോഗീ പരിചരണം, ഓപ്പറേഷൻസ്, അനുബന്ധ സേവനങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്ന ഏകദേശം 10,000 മുൻനിര ആരോഗ്യ പ്രവർത്തകർക്ക് ആനുകൂല്യം ലഭിക്കും. അർഹരായ ജീവനക്കാർക്ക് അവരുടെ ജോലിയുടെ അടിസ്ഥാനത്തിൽ ഒരു മാസത്തെയോ അര മാസത്തെയോ അടിസ്ഥാന ശമ്പളത്തിന് തുല്യമായ തുക നൽകും.ഡോ. ഷംഷീറിന്റെ പ്രസംഗത്തിനിടെ ലഭിച്ച സർപ്രൈസ് എസ്എംഎസിലൂടെയാണ് ആരോഗ്യ പ്രവർത്തകർ സാമ്പത്തിക അംഗീകാരം ലഭിച്ച വിവരം അറിയുന്നത്. വൈകാരികമായിരുന്നു പലരുടെയും പ്രതികരണം. അംഗീകാരം ഉടൻ ബാങ്ക് അക്കൗണ്ടിൽ പ്രതിഫലിക്കുമെന്ന് ഡോ. ഷംഷീർ അറിയിച്ചപ്പോഴേക്കും ആരോഗ്യ പ്രവർത്തകരിൽ നിന്ന് കയ്യടികൾ ഉയർന്നു. “യാതൊരു നിബന്ധനകളുടെയും അടിസ്ഥാനത്തിലല്ല ഇത് നൽകുന്നത്.

ആരോഗ്യ സേവനത്തിന്റെ നട്ടെല്ലായ ഫ്രണ്ട്ലൈൻ ടീമുകളുടെ കൂട്ടായ പരിശ്രമത്തിനുള്ള അംഗീകാരമാണിത്. ഇവരാണ്‌ രോഗികളുമായി ഏറ്റവും അടുത്ത് ഇടപഴകുകയും, സമ്മർദങ്ങൾക്ക് നടുവിലും മാനദണ്ഡങ്ങൾ അനുസരിച്ച് പ്രശ്നങ്ങൾ തത്സമയം പരിഹരിക്കുകയും ചെയ്യുന്നത്. അവരോടുള്ള നന്ദിയും വിശ്വാസവും പ്രകടിപ്പിക്കുന്നതാണ് ഈ അംഗീകാരം,” ഡോ. ഷംഷീർ പറഞ്ഞു.ബുർജീലിന്റെ വളർച്ചയിൽ യുഎഇ നൽകിയ പിന്തുണയും പ്രചോദനവും അകമഴിഞ്ഞതാണെന്നും രാജ്യത്തിന്റെ നേതൃത്വം നൽകുന്ന ദിശാബോധമാണ് പുരോഗതിയുടെ അടിത്തറയെന്നും ഡോ. ഷംഷീർ പറഞ്ഞു. യുഎഇയിലെ ഏറ്റവും വലിയ ആരോഗ്യ പ്ലാറ്റ്‌ഫോമുകളിൽ ഒന്നായ ബുർജീൽ ഹോൾഡിം​ഗ്സിന് 14,000-ൽ അധികം ജീവനക്കാരാണുള്ളത്.

X
Top