പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

എണ്ണ വിപണന കമ്പനികളുടെ ഓഹരികള്‍ 6% വരെ ഇടിഞ്ഞു

ക്രൂഡ്‌ ഓയിലിന്റെ വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന്‌ എണ്ണ വിപണന കമ്പനികളുടെ ഓഹരി വില ശക്തമായ ഇടിവ്‌ നേരിട്ടു. ബ്രെന്റ്‌ ക്രൂഡ്‌ വില ഇന്നലെ ഏഴ്‌ ഡോളര്‍ ഉയര്‍ന്ന്‌ 76.48 ഡോളറായി.

വ്യാപാരത്തിനിടെ ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (ബിപിസിഎല്‍) ആറ്‌ ശതമാനം ഇടിവ്‌ നേരിട്ടപ്പോള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (ഐഒസിഎല്‍) നാല്‌ ശതമാനവും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (എച്ച്‌പിസിഎല്‍) അഞ്ച്‌ ശതമാനവും നഷ്‌ടം രേഖപ്പെടുത്തി.

ഇറാനെതിരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതിനെ തുടര്‍ന്ന്‌ ക്രൂഡ്‌ ഓയിലിന്റെ വില 13 ശതമാനമാണ്‌ ഉയര്‍ന്നത്‌. ഇറാന്റെ ആണവ പ്ലാന്റും സൈനിക കേന്ദ്രങ്ങളും തകര്‍ക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

മധ്യ പൗരസ്‌ത മേഖലയില്‍ നിന്നുള്ള ഓയിലിന്റെ സപ്ലൈ തടസപ്പെടാന്‍ സാധ്യത തെളിഞ്ഞത്‌ ഓയില്‍ ഡിമാന്റ്‌ ഉയര്‍ത്തി. സംഘര്‍ഷം തുടരുകയാണെങ്കില്‍ എണ്ണ വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്‌.

ക്രൂഡ്‌ ഓയില്‍ വില ഉയരുന്നത്‌ ഇന്ത്യയിലെ എണ്ണ വിപണന കമ്പനികളുടെ ലാഭത്തെ ബാധിക്കും. ക്രൂഡ്‌ ഓയില്‍ വിലയിലെ വ്യതിയാനം അനുസരിച്ച്‌ ഇന്ത്യയിലെ ഇന്ധന വില കുറയ്‌ക്കുകയോ കൂട്ടുകയോ ചെയ്യാറില്ല.

X
Top