അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

2025 ല്‍ ഓഹരി തിരിച്ചുവാങ്ങല്‍ 95% കുറഞ്ഞു

മുംബൈ: ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന നികുതി മാറ്റങ്ങള്‍ കാരണം ഓഹരി തിരിച്ചുവാങ്ങലുകള്‍ കുറഞ്ഞു. ഇഷ്യൂകള്‍ 95 ശതമാനം ഇടിവാണ് നേരിട്ടത്. ഇതുവരെ 916 കോടി രൂപയുടെ എട്ട് തിരിച്ചു വാങ്ങലുകള്‍ മാത്രമാണ് മറന്നത്.

2022-24 കാലയളവില്‍ ലിസ്റ്റുചെയ്ത കമ്പനികള്‍ ഒരു ലക്ഷം കോടി രൂപയുടെ ഓഹരികള്‍ തിരികെ വാങ്ങിയതായി പ്രൈം ഡാറ്റാബേസില്‍ നിന്ന് സമാഹരിച്ച ഡാറ്റ കാണിക്കുന്നു. 2024-ല്‍ 13,539 കോടി രൂപയുടെ 48 തിരിച്ചുവാങ്ങലുകള്‍ നടന്നപ്പോള്‍, 2023-ല്‍ 48 ലിസ്റ്റഡ് കമ്പനികള്‍ 48,452 കോടി രൂപയുടെയും 2022-ല്‍ 38,735 കോടി രൂപയുടെയും ഓഹരികള്‍ തിരികെ വാങ്ങി.

പുതിയ നിയമങ്ങള്‍ പ്രകാരം, കമ്പനി മുഴുവന്‍ തിരിച്ചുവാങ്ങല്‍ തുകയും നിക്ഷേപകന് നല്‍കുന്നു. ഈ തിരിച്ചുവാങ്ങല്‍ വരുമാനം ഓഹരി ഉടമയുടെ വരുമാനത്തില്‍ ചേര്‍ത്ത് അവരുടെ ആദായ നികുതി സ്ലാബ് നിരക്കിന് അനുസൃതമായി നികുതി ചുമത്തും.ഉയര്‍ന്ന ബ്രാക്കറ്റിലുള്ളവര്‍ക്ക് ഇത് 35.88 ശതമാനമാകാം. ഇതോടെ പ്രക്രിയയില്‍ നിക്ഷേപകര്‍ക്കു താല്പര്യം കുറഞ്ഞു.

2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള സാമ്പത്തിക ബില്ലില്‍, സര്‍ക്കാര്‍ ബൈബാക്ക് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ് (ആഉഠ) നിര്‍ത്തലാക്കി. പുതിയ സംവിധാനം നിലവില്‍ വന്ന 2024 ഒക്ടോബറിനു മുമ്പ്, തിരികെ വാങ്ങിയ എല്ലാ ഓഹരികള്‍ക്കും കമ്പനികള്‍ 23 ശതമാനം ബൈബാക്ക് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ് (20 ശതമാനം നികുതിയും 3 ശതമാനം സര്‍ചാര്‍ജും) നല്‍കേണ്ടിവന്നിരുന്നു.

X
Top