സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

ആര്‍ബിഐയുടെ പടിയിറങ്ങി ശക്തികാന്ത ദാസ്

ര്‍ബിഐയിലെ സഹപ്രവര്‍ത്തകരോട് നന്ദി പറഞ്ഞ് വിരമിക്കുന്ന ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ആര്‍ബിഐ ടീമിന് നന്ദിയെന്നും അഭൂതപൂര്‍വമായ ആഗോള ആഘാതങ്ങളുടെ അസാധാരണമായ ഒരു കാലഘട്ടം ഒരുമിച്ച് വിജയകരമായി മറികടക്കാന്‍ സാധിച്ചെന്നും ശക്തികാന്ത ദാസ് കുറിച്ചു.

വിശ്വാസത്തിന്‍റെയും വിശ്വാസ്യതയുടെയും സ്ഥാപനമെന്ന നിലയില്‍ ആര്‍ബിഐ ഇനിയും ഉയരത്തില്‍ വളരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ശക്തികാന്ത ദാസ് ഇന്ന് വിരമിക്കുകയാണ്.

ഉര്‍ജിത് പട്ടേലിന്‍റെ പെട്ടെന്നുള്ള രാജിയെത്തുടര്‍ന്ന് 2018 ഡിസംബര്‍ 12 നാണ് അദ്ദേഹത്തെ ഗവര്‍ണറായി നിയമിച്ചത്. തന്‍റെ വിടവാങ്ങലില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരുള്‍പ്പെടെ എല്ലാ ആളുകള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

ശക്തികാന്ത ദാസിന് പകരം റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര റിസര്‍വ് ബാങ്കിന്‍റെ പുതിയ ഗവര്‍ണറാകും. നാളെ അദ്ദേഹം പുതിയ ഗവര്‍ണറായി ചുമതലയേല്‍ക്കും.

ആര്‍ബിഐ ഗവര്‍ണറായി രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയതിനും മാര്‍ഗനിര്‍ദേശത്തിനും പ്രോത്സാഹനത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വളരെ നന്ദിയുള്ളവനാണെന്നും അദ്ദേഹത്തിന്‍റെ ചിന്തകളില്‍ നിന്നും ആശയങ്ങളില്‍ നിന്നും വളരെയധികം പ്രയോജനം ലഭിച്ചുവെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

ധനമന്ത്രി നിര്‍മല സീതാരാമന്‍റെ സാമ്പത്തിക ഏകോപനം ഏറ്റവും മികച്ചതായിരുന്നുവെന്നും, കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നിരവധി വെല്ലുവിളികളെ തരണം ചെയ്യാന്‍ അവര്‍ സഹായിച്ചെന്നും ശക്തികാന്ത ദാസ് സ്മരിച്ചു.

തന്‍റെ ആറ് വര്‍ഷത്തെ നേതൃത്വകാലയളവിലെ അവസാന നാല് വര്‍ഷങ്ങളില്‍ 7 ശതമാനത്തിന് മുകളില്‍ സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തുന്നതില്‍ ദാസ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

1980 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ദാസ് റവന്യൂ വകുപ്പിന്‍റെയും സാമ്പത്തിക കാര്യ വകുപ്പിന്‍റെയും സെക്രട്ടറിയായിരുന്നു്. വിരമിച്ച ശേഷം, 15-ാമത് ധനകാര്യ കമ്മീഷനിലും ഇന്ത്യയുടെ ജി20 ഷെര്‍പ്പയിലും അംഗമായി നിയമിക്കപ്പെട്ടു.

കഴിഞ്ഞ 38 വര്‍ഷത്തിനിടെ ഭരണത്തിന്‍റെ വിവിധ മേഖലകളില്‍ ദാസിന് വിപുലമായ അനുഭവ സമ്പത്തുണ്ട്. ധനകാര്യം, നികുതി, വ്യവസായം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സുപ്രധാന പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

X
Top