ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

സൗജന്യ ചാനലുകൾ കാണാൻ സെറ്റ്ടോപ് ബോക്സ് വേണ്ട

ന്യൂഡൽഹി: സൗജന്യ ടിവി ചാനലുകൾ സെറ്റ്ടോപ് ബോക്സ് ഇല്ലാതെ തന്നെ ടിവികളിൽ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ മാർഗനിർദേശം നൽകി. ഡിജിറ്റൽ ടിവി റിസീവർ, യുഎസ്ബി ടൈപ്പ്-സി ചാർജർ, വിഡിയോ നിരീക്ഷണ സംവിധാനങ്ങൾ (വിഎസ്എസ്) എന്നിവയ്ക്ക് ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ്) പുറത്തിറക്കിയ ഗുണനിലവാര മാനദണ്ഡങ്ങൾ ഇ മാലിന്യം കുറയ്ക്കുന്നതിനൊപ്പം ഈ സംവിധാനങ്ങളുടെ നിലവാരം ഉറപ്പാക്കാനും ചെലവു കുറയ്ക്കാനും വഴിയൊരുക്കും.

ബിൽറ്റ്-ഇൻ സാറ്റലൈറ്റ് ട്യൂണറുകളുള്ള ഡിജിറ്റൽ ടിവി റിസീവറുകൾക്കുള്ള മാനദണ്ഡം അനുസരിച്ചു നിർമിക്കുന്ന ടിവികൾ ഡിഷ് ആന്റിനയുമായി കേബിൾ വഴി ബന്ധിപ്പിച്ചാൽ എല്ലാ സൗജന്യ ടിവി, റേഡിയോ ചാനലുകളും ലഭിക്കും. നിലവിൽ ദൂരദർശൻ ഉൾപ്പെടെയുള്ള സൗജന്യ ടിവി ചാനലുകൾ കാണണമെങ്കിലും സെറ്റ്ടോപ് ബോക്സ് ആവശ്യമാണ്.

യുഎസ്ബി–സി പോർട്ട്, പ്ലഗ്, കേബിൾ‌ തുടങ്ങിയവയ്ക്ക് ആഗോള നിലവാരമുള്ള മാനദണ്ഡമാണ് ബിഐഎസ് സ്വീകരിച്ചിരിക്കുന്നത്. മൊബൈൽ ഫോൺ, ലാപ്‌ടോപ് തുടങ്ങിയ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കുന്നതിന് യുഎസ്ബി–സി ഉപകരണങ്ങൾ നിർമിക്കേണ്ടത് ഈ മാനദണ്ഡം അനുസരിച്ചാണ്.

ഓരോ തവണയും പുതിയ ഉപകരണം വാങ്ങുമ്പോൾ വ്യത്യസ്ത ചാർജറുകൾ വാങ്ങേണ്ട ആവശ്യമില്ലാത്തതിനാൽ ചാർജറുകളുടെ എണ്ണം കുറയ്ക്കാൻ ഇത് സഹായിക്കും.

നിരീക്ഷണ ക്യാമറകൾക്കുളള മാനദണ്ഡങ്ങൾ സാധാരണക്കാർക്ക് ഇഷ്ടമുള്ള ഉപകരണങ്ങൾ തിരഞ്ഞെടുക്കാനും ദൃശ്യനിലവാരം ഉൾപ്പെടെയുള്ളവ ഉറപ്പുവരുത്താനുമുള്ള നിർദേശങ്ങളാണ് നൽകുന്നത്.

വിഡിയോ നിരീക്ഷണ സംവിധാനം കൂടുതൽ സുരക്ഷിതവും ശക്തവും ചെലവു കുറഞ്ഞതുമാക്കാൻ ഇതു സഹായിക്കും.

X
Top