സേവന മേഖലയുടെ വളര്‍ച്ചാ നിരക്ക് 14 മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് കുറയുമെന്ന് മൂഡീസ്താർ മരുഭൂമിയിൽ നിന്ന് ക്രൂഡ് ഓയിൽ ഉത്പാദനം ഉയർന്നുഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയിൽ മുന്നേറ്റംപ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം

സേവന മേഖലയുടെ വളര്‍ച്ചാ നിരക്ക് 14 മാസത്തെ താഴ്ന്ന നിലയില്‍

ന്യൂഡൽഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ സേവന മേഖലയുടെ വളര്‍ച്ചാ വേഗതയ്ക്ക് കടിഞ്ഞാണ്‍. മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം എച്ച്.എസ്.ബി.സി സര്‍വീസ് പി.എം.ഐ സൂചിക 58.1-ല്‍ നിന്ന് 57.5 ആയി കുറഞ്ഞു.

കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. പശ്ചിമേഷ്യന്‍ യുദ്ധം ടൂറിസം മേഖലയ്ക്ക് നല്‍കിയ ആഘാതവും ആഭ്യന്തര വിപണിയിലെ ഡിമാന്‍ഡിലുണ്ടായ കുറവുമാണ് പ്രധാനമായും തിരിച്ചടിയായത്. ഇതിനുപുറമെ, അസംസ്‌കൃത വസ്തുക്കളുടെ വിലയും ലേബര്‍ ചാര്‍ജും വര്‍ധിച്ചതോടെ ഇന്‍പുട്ട് ചിലവ് 45 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത് കമ്പനികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്.

ആഭ്യന്തര വിപണി മന്ദഗതിയിലാണെങ്കിലും ഇന്ത്യന്‍ സേവനങ്ങള്‍ക്ക് ആഗോളതലത്തില്‍ വന്‍ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത് എന്നത് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. ഏഷ്യ, യൂറോപ്പ്, അമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഓര്‍ഡറുകളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിദേശ വിപണിയിലെ ഈ മുന്നേറ്റം ആഭ്യന്തര വിപണിയിലുണ്ടായ ആഘാതത്തെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സഹായിച്ചു. ഇന്ധന-ഗതാഗത ചിലവുകള്‍ ഉയരുന്നത് വരും മാസങ്ങളില്‍ വെല്ലുവിളിയാകുമെങ്കിലും കയറ്റുമതി മേഖലയിലെ ഈ കുതിപ്പ് വിപണിക്ക് കരുത്തേകുന്നു.

വളര്‍ച്ചാ വേഗതയില്‍ ചെറിയ കുറവുണ്ടായെങ്കിലും തൊഴില്‍ വിപണിയില്‍ നിന്നുള്ള വാര്‍ത്തകള്‍ ആവേശകരമാണ്. കഴിഞ്ഞ മൂന്ന് മാസമായി സേവന മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

നിലവിലെ പ്രതിസന്ധികള്‍ക്കിടയിലും വരും വര്‍ഷത്തെക്കുറിച്ച് കമ്പനികള്‍ വലിയ ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നുണ്ട്. ബിസിനസ് രംഗത്തെ ഈ ആത്മവിശ്വാസവും പുതിയ ഓര്‍ഡറുകളുടെ വരവും വരും മാസങ്ങളില്‍ സേവന മേഖല കരുത്തോടെ തിരിച്ചുവരുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

X
Top