
മുംബൈ: ചാഞ്ചാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ ഓപ്പണിംഗ് നിലവാരം നിലനിര്‍ത്തി. സെന്‍സെക്‌സ് 35.78 പോയിന്റ് അഥവാ 0.06 ശതമാനം താഴ്ന്ന് 58,817.29 പോയിന്റിലും നിഫ്റ്റി 9.70 പോയിന്റ് അഥവാ 0.06 ശതമാനം ഉയര്‍ന്ന് 17,534.80 പോയിന്റിലും ക്ലോസ് ചെയ്തു. മൊത്തം 1501 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1817 ഓഹരികള്‍ താഴ്ച വരിച്ചു.
119 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, യുപിഎല്‍, അപ്പോളോ ഹോസ്പിറ്റല്‍സ്, കോള്‍ ഇന്ത്യ, ടാറ്റ സിറ്റീല്‍ എന്നിവയാണ് നിഫ്റ്റിയില്‍ മികച്ചത് നിന്നത്. അതേസമയം ബജാജ് ഫിനാന്‍സ്, എന്‍ടിപിസി, ഒഎന്‍ജിസി, എച്ച്‌സിഎല്‍ ടെക്‌നോളജീസ്,അദാനി പോര്‍ട്ട്‌സ് എന്നിവ നഷ്ടം വരിച്ചു. മേഖലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ മൂലധന ചരക്ക് 1 ശതമാനവും ലോഹ സൂചിക 2 ശതമാനവും ഉയര്‍ന്നു.
വിവരസാങ്കേതിക വിദ്യ രംഗം 1 ശതമാനം ദുര്‍ബലമായി. ബിഎസ്ഇ മിഡ് ക്യാപ്പ്, സ്‌മോള്‍ ക്യാപ്പ് സൂചികകള്‍ മാറ്റമില്ലാതെ തുടര്‍ന്നതിനും വിപണി ഇന്ന് സാക്ഷ്യം വഹിച്ചു. ജര്‍മ്മന്‍ ഡാക്‌സ്, ഇറ്റാലിയന്‍ എഫ്ടിഎസ്ഇ എംഐബി എന്നിവയൊഴികയെയുള്ള യൂറോപ്യന്‍ വിപണികള്‍ കൂപ്പുകുത്തിയപ്പോള്‍ ഏഷ്യയില്‍ സൗദി അറേബ്യന്‍ തദാവുല്‍ ഓള്‍ഷെയറിന് മാത്രമാണ് പിടിച്ചുനില്‍ക്കാനായത്.
നാണയപ്പെരുപ്പ സ്ഥിതിവിവരക്കണക്കുകള്‍ യുഎസ് പുറത്തുവിടാനിരിക്കെ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തിയതായി ജിയോജിത്തിലെ വിനോദ് നായര്‍ നിരീക്ഷിക്കുന്നു. പണപ്പെരുപ്പം കുറയാതിരിക്കുന്നത് മറ്റൊരു പലിശനിരക്ക് വര്‍ധനവിന് ഇടയാക്കും എന്നതിനാലാണ് ഇത്. നേരത്തെ ഉയര്‍ന്ന ജോലി ഡാറ്റ യു.എസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.






