കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

നഷ്ടം നേരിട്ട് വിപണി, നിഫ്റ്റി 17000 ത്തിന് താഴെ

മുംബൈ: ഇന്ത്യന്‍ വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടം നേരിട്ടു. സെന്‍സ്‌ക്‌സ് 398.18 അഥവാ 0.96 ശതമാനം താഴ്ന്ന് 57527.10 ലെവലിലും നിഫ്റ്റി 131.90 പോയിന്റ് അഥവാ 0.77 ശതമാനം താഴ്ന്ന് 16945 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. പ്രതിവാര കണപ്പെടുപ്പില്‍ ഇരു സൂചികകളും യഥാക്രമം 0.8 ശതമാനവും 0.9 ശതമാനവുമാണ് പൊഴിച്ചത്.

ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, അദാനി എന്റര്‍പ്രൈസസ്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. സിപ്ല, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ഇന്‍ഫോസിസ്, അപ്പോളോ ഹോസ്പിറ്റല്‍സ് നേട്ടത്തിലായി. മേഖലകളെല്ലാം തകര്‍ച്ച നേരിട്ടപ്പോള്‍ പൊതുമേഖല ബാങ്ക്,ലോഹം 2 ശതമാനം വീതമാണ് ദുര്‍ബലമായത്.

കാപിറ്റല്‍ഗുഡ്‌സ്,ഓയില്‍ആന്റ് ഗ്യാസ് 1 ശതമാനം നഷ്ടപ്പെടുത്തി. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂകകള്‍ ഒരു ശതമാനം ഇടിവാണ് നേരിട്ടത്. അനുകൂല ഘടകങ്ങളുടെ അഭാവം റെലിഗെയര്‍ ബ്രോക്കിംഗിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് അജിത് മിശ്ര നിരീക്ഷിക്കുന്നു.

16800 ല്‍ പിന്തുണ തേടുന്നത് നിഫ്റ്റി തുടരും. വിപണി ഏകീകരണത്തിലാണെന്നും മിശ്ര പറഞ്ഞു.

X
Top