
മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി സൂചികകള്‍ ചൊവ്വാഴ്ച കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 519.34 പോയിന്റ് അഥവാ 0.62 ശതമാനം ഇടിഞ്ഞ് 83459.15 ലെവലിലും നിഫ്റ്റി 165.70 പോയിന്റ് അഥവാ 0.64 ശതമാനം ഇടിഞ്ഞ് 25597.65 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 1543 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2439 ഓഹരികള്‍ തിരിച്ചടി നേരിട്ടു.
152 ഓഹരി വിലകളില്‍ മാറ്റമില്ല. പവര്‍ഗ്രിഡ്, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ്, ബജാജ് ഓട്ടോ, എറ്റേര്‍ണല്‍ എന്നീ ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്. ടൈറ്റന്‍, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി ലൈഫ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര എന്നിവ ഉയര്‍ന്നു. മേഖലകളില്‍ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ടെലികോം എന്നിവ നേട്ടത്തിലായപ്പോള്‍ ഐടി,, വാഹനം, എഫ്എംസിജി, ലോഹം, ഊര്‍ജ്ജം, റിയാലിറ്റി, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവ 0.5-1 ശതമാനം ഇടിഞ്ഞു.
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപുകള്‍ 0.2 ശതമാനവും 0.7 ശതമാനവുമാണ് പൊഴിച്ചത്. ആഗോള വിപണികളിലെ ഇടിവും വിദേശ ഫണ്ടുകള്‍ ഓഹരികള്‍ വിറ്റഴിച്ചതുമാണ് ഇന്ത്യന്‍ സൂചികകളെ ബാധിച്ചത്. കൂടാതെ രണ്ടാംപാദ വരുമാനം മിതമായതും ലാഭമെടുപ്പും വിനയായി.
25927 മറികടന്നാല്‍ മാത്രമേ നിഫ്റ്റി കരുത്തുകാട്ടൂവെന്ന് വിദഗ്ധര്‍ അറിയിച്ചു.






