ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

സെന്‍സെക്‌സും നിഫ്‌റ്റിയും പുതിയ ഉയരത്തില്‍

മുംബൈ: യുഎസ്‌ ഫെഡ്‌ അര ശതമാനം പലിശനിരക്ക്‌ കുറച്ചതിനെ തുടര്‍ന്ന്‌ യുഎസ്‌ വിപണിയിലുണ്ടായ മുന്നേറ്റം ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു. ഇന്നലെ ഓഹരി സൂചികകളായ നിഫ്‌റ്റിയും സെന്‍സെക്‌സും പുതിയ റെക്കോഡ്‌ രേഖപ്പെടുത്തി.

നിഫ്‌റ്റി ആദ്യമായി 25,800 പോയിന്റിനും സെന്‍സെക്‌സ്‌ 84,500 പോയിന്റിനും മുകളിലേക്ക്‌ ഉയരുന്നതിന്‌ ഇന്നലെ വിപണി സാക്ഷ്യം വഹിച്ചു.

യുഎസ്‌ ഫെഡ്‌ പലിശനിരക്ക്‌ കുറച്ചത്‌ ആഗോള വിപണിയ്‌ക്ക്‌ ശക്തമായ ഉത്തേജനമാണ്‌ നല്‍കിയത്‌. നിഫ്‌റ്റി ഓട്ടോ, എഫ്‌എംസിജി, മെറ്റല്‍, റിയല്‍ എസ്റ്റേറ്റ്‌ സൂചികകള്‍ ഇന്നലെ ഒരു ശതമാനം വീതം ഉയര്‍ന്നു.

നിഫ്‌റ്റി ബാങ്ക്‌ സൂചിക തുടര്‍ച്ചയായ ഏഴാമത്തെ ദിവസവും നേട്ടം രേഖപ്പെടുത്തി. ഐസിഐസിഐ ബാങ്ക്‌, എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌ എന്നിവ ഒരു ശതമാനം മുതല്‍ രണ്ട്‌ ശതമാനം വരെ ഉയര്‍ന്നു.

മഹീന്ദ്ര & മഹീന്ദ്ര, കോള്‍ ഇന്ത്യ, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, ഏയ്‌ഷര്‍ മോട്ടോഴ്‌സ്‌, എല്‍&ടി എന്നിവയാണ്‌ ഇന്നലെ നേട്ടത്തില്‍ മുന്നില്‍ നിന്ന നിഫ്‌റ്റി ഓഹരികള്‍.

നിഫ്‌റ്റിയിലെ 50 ഓഹരികളില്‍ 47ഉം നേട്ടം രേഖപ്പെടുത്തി.

X
Top