ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

സെമികണ്ടക്ടര്‍: സാംസങ്ങിനെയും ഇന്റലിനെയും പിന്തള്ളി എൻവീഡിയ ഒന്നാമത്

സെമികണ്ടക്ടർ രംഗത്ത് വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സാംസങ്, ഇന്റല്‍ എന്നിവയെ പിന്നിലാക്കി എൻവീഡിയ ഒന്നാംസ്ഥാനത്തെത്തി.

എൻവീഡിയയുടെ വരുമാനം 3,484 കോടി ഡോളറില്‍നിന്ന് 120 ശതമാനം ഉയർന്ന് 7,669 കോടി ഡോളറിലെത്തിയതോടെയാണ് ഇത്. ഗ്രാഫിക് പ്രോസസിങ് യൂണിറ്റുകള്‍ക്ക് ഡിമാൻഡ് ഉയർന്നതാണ് എൻവീഡിയയ്ക്ക് നേട്ടമായത്.

സാംസങ് ഇലക്‌ട്രോണിക്സ് രണ്ടാംസ്ഥാനം നിലനിർത്തി. സാംസങ്ങിന്റെ സെമികണ്ടക്ടർ വിഭാഗത്തില്‍ നിന്നുള്ള വരുമാനം 60.8 ശതമാനം വർധനയോടെ 6,569 കോടി ഡോളറായി.

അതേസമയം, ഇന്റലിന്റെ വരുമാനം 0.80 ശതമാനം മാത്രമാണ് ഉയർന്നത്. 4,980 കോടി ഡോളറാണ് ഇന്റലിന്റെ വരുമാനം. ഇതോടെ, അവർ ഒന്നാം സ്ഥാനത്തുനിന്ന് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

X
Top