കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍

മുംബൈ: ഡിജിറ്റല്‍ ഗോള്‍ഡ് നിയന്ത്രണ പരിധിക്ക് പുറത്താണെന്ന് സെബി മുന്നറിയിപ്പ് നല്‍കിയതോടെ നിക്ഷേപം പിന്‍വലിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഫിന്‍ടെക് പ്ലാറ്റ് ഫോമുകളില്‍നിന്നുള്ള പിന്‍വലിക്കല്‍ മൂന്നിരട്ടിയായതായാണ് റിപ്പോര്‍ട്ടുകള്‍.

നിക്ഷേപം സെബിയുടെ നിയന്ത്രണത്തിന് കീഴില്‍ വരുന്നില്ല. അതിനാല്‍ പണം തിരികെ കിട്ടുന്നത് സംബന്ധിച്ച് പരിരക്ഷ ഉറപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ട്. ഇതാണ് നിക്ഷേപകരെ ആശങ്കയിലാക്കിയത്. സെബിയുടെ നിയന്ത്രണത്തിലുള്ള ഗോള്‍ഡ് ഇടിഎഫ് (Gold ETF), ഗോള്‍ഡ് ഫണ്ട് (Gold Fund) എന്നിവയിലേക്ക് ഏറെപ്പേരും നിക്ഷേപം മാറ്റുകയാണ്.

നവംബര്‍ എട്ടിന് പുറത്തിറക്കിയ അറിയിപ്പിലാണ് ഫിന്‍ടെക് പ്ലാറ്റ്‌ഫോമുകള്‍ വാഗ്ദനം ചെയ്യുന്ന ഡിജിറ്റല്‍ ഗോള്‍ഡ് മാര്‍ക്കറ്റ് റെഗുലേറ്ററുടെ പരിധിയില്‍ വരുന്നില്ലെന്ന് സെബി വ്യക്തമാക്കിയത്.

സ്വര്‍ണത്തിന് ബദലായി അവതരിപ്പിച്ച ഡിജിറ്റല്‍ ഗോള്‍ഡിനെ സെക്യൂരിറ്റികളായോ കമ്മോഡിറ്റി ഡെറിവേറ്റീവുകളായോ തരംതിരിക്കാത്തതിനാല്‍ അവ സെബിയുടെ നിയന്ത്രണ പരിധിക്ക് പുറത്താണ്. കെവൈസി മാനദണ്ഡങ്ങള്‍ കമ്പനികള്‍ പാലിക്കുന്നുണ്ടോയന്നകാര്യത്തിലും വ്യക്തയില്ല. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ നടത്തുന്ന ഇടപാടുകളുടെ സാമ്പത്തിക ഉറവിടത്തെക്കുറിച്ചും ആശങ്കകളുണ്ട്.

ഉപഭോക്താക്കളുടെ നിക്ഷേപത്തിന് ആനുപാതികമായി കമ്പനികള്‍ സ്വര്‍ണം ലോക്കറുകളില്‍ സൂക്ഷിക്കുന്നുണ്ടോയന്നകാര്യത്തിലും സംശയം നിലനില്‍ക്കുന്നു. 2021ലും സെബി സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സ്വര്‍ണത്തിന്റെ വില ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് സെബിയുടെ മുന്നറിയിപ്പ്.

X
Top