കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

എഫ്പിഐ ഉടമസ്ഥാവകാശം വെളിപെടുത്തല്‍; വിദേശ നിക്ഷേപങ്ങളെ നിയന്ത്രിക്കും, അനധികൃത ഏറ്റെടുക്കല്‍ തടയും

മുംബൈ: സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നിര്‍ദേശപ്രകാരം, 50 ശതമാനത്തിലധികം നിക്ഷേപമുള്ള അല്ലെങ്കില്‍ 25,000 കോടി രൂപ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപമുള്ള ഫോറിന്‍ പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റര്‍മാര്‍ (FPIs) അവരുടെ ഉടമസ്ഥാവകാശം, സാമ്പത്തിക താല്‍പര്യം, നിയന്ത്രണം എന്നിവയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തണം. സോസൈറ്റി ജനറല്‍, മോര്‍ഗന്‍ സ്റ്റാന്‍ലി, ജനറല്‍ അറ്റ്ലാന്റിക്, ഗൂഗിള്‍, വാര്‍ബര്‍ഗ് പിന്‍സസ് എന്നിവ എഫ്പിഐ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, സര്‍ക്കാര്‍, സര്‍ക്കാര്‍ ബന്ധപ്പെട്ട നിക്ഷേപകര്‍, പെന്ഷന്‍ ഫണ്ടുകള്‍, പൊതു റീട്ടെയില്‍ ഫണ്ടുകള്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം പാലിക്കേണ്ടതില്ല.

മിനിമം പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ്സ് നിയമലംഘനം, എഫ്പിഐ വഴിയുള്ള അനധികൃത ഏറ്റെടുക്കല്‍ എന്നിവ നിയന്ത്രിക്കുകയാണ് നടപടിയുടെ ലക്ഷ്യം. പ്രമുഖ ധനകാര്യ വിദഗ്ധന്‍ പുനിത് ഷാ റയുന്നതനുസരിച്ച്, ഈ നിര്‍ദേശം ചില സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യും. ഒന്നാമതായി, ഇത് അയല്‍രാജ്യങ്ങളില്‍ നിന്നുള്ള വിദേശ നിക്ഷേപങ്ങളെ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യും.

മാത്രമല്ല,നിയമം പ്രമോട്ടര്‍മാരുടെ നിക്ഷേപം ട്രാക്കുചെയ്യാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. ചില പ്രമോട്ടര്‍മാര്‍ ഓഫ്ഷോര്‍ ഫണ്ടുകള്‍ സ്ഥാപിക്കുകയും അവയെ എഫ്പിഐകളായി രജിസ്റ്റര്‍ ചെയ്യുകയും തങ്ങളുടെ കമ്പനികളിലേയ്ക്ക് അവ ഒഴുക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ പ്രമോട്ടര്‍ ഹോള്ഡിംഗിന് പുറമെ അധിക ഓഹരികള്‍ കൈവശം വയ്ക്കാന്‍ അവര്‍ക്കാകുന്നു.

ഇതുവഴി ഓഹരി വിലകള്‍ കൈകാര്യം ചെയ്യാം.

X
Top