ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ബ്ലോക്ക് ഡീല്‍ സംബന്ധിച്ച നിയമങ്ങള്‍ ലഘൂകരിക്കാന്‍ സെബി വര്‍ക്കിംഗ് ഗ്രൂപ്പ് നിര്‍ദ്ദേശം

മുംബൈ: ബ്ലോക്ക് ഡീലുകള്‍ നടത്തുന്ന രീതിയില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കയാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി രൂപീകരിച്ച വര്‍ക്കിംഗ് ഗ്രൂപ്പ്.
നിലവില്‍, ഒരു ശതമാനം മാത്രമുള്ള ഇടുങ്ങിയ വില പരിധിക്കുള്ളിലാണ് ബ്ലോക്ക് ഡീലുകള്‍ അനുവദനീയം. ഈ പരിധിയില്‍ വലിയ ട്രേഡുകള്‍ നടത്തുന്നത് ബുദ്ധിമുട്ടാണെന്ന നിക്ഷേപ സ്ഥാപനങ്ങളുടെ പരാതിയെ തുടര്‍ന്നാണ് നീക്കം.

രാവിലെ അഞ്ച് ശതമാനമായും ഉച്ചകഴിഞ്ഞ് മൂന്ന് ശതമാനമായും പ്രൈസ് ബാന്‍ഡ് വര്‍ദ്ധിപ്പിക്കാനാണ് സെബി പാനല്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേസമയം പ്രൈസ് ബാന്റ് വികസിപ്പിക്കുന്നത് വിപണി ലിക്വിഡിറ്റിയെ ബാധിക്കുമെന്ന് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ) പറയുന്നു. രണ്ട് സെഷനുകള്‍ക്കും രണ്ട് ശതമാനമെന്ന ഏകീകൃത വില ബാന്‍ഡാണ് എക്‌സ്‌ചേഞ്ച് നിശ്ചയിക്കുന്നത്.

ബ്ലോക്ക് ഡീലിന്റെ ഏറ്റവും കുറഞ്ഞ വലുപ്പം 10 കോടി രൂപയില്‍ നിന്ന് 25 കോടി രൂപയായി ഉയര്‍ത്താനും പാനല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദശകത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലുണ്ടായ വളര്‍ച്ച കണക്കിലെടുത്താണിത്. കൂടാതെ സ്ഥാപന നിക്ഷേപകര്‍ ഡീലുകളില്‍ ആത്മാര്‍ത്ഥത പുലര്‍ത്തുക എന്നതും പ്രധാനമാണ്

രാവിലെയും ഉച്ചകഴിഞ്ഞുമുള്ള ബ്ലോക്ക് ഡീല്‍ വിന്‍ഡോകള്‍ക്ക് പൊതുവായ ഒരു റഫറന്‍സ് വില ഉപയോഗിക്കുക എന്നതാണ് മറ്റൊരു നിര്‍ദ്ദേശം. നിലവില്‍, റഫറന്‍സ് വില കണക്കാക്കാന്‍ ഓരോ വിന്‍ഡോയും വ്യത്യസ്ത രീതിയാണ് ഉപയോഗിക്കുന്നത്, ഇത് ആശയക്കുഴപ്പത്തിന് കാരണമാകും.

ചില മാര്‍ക്കറ്റ് പങ്കാളികള്‍ ബ്ലോക്ക് ഡീലുകള്‍ക്കായി കൂടുതല്‍ വിന്‍ഡോകള്‍ ആവശ്യപ്പെടുന്നതും ഗ്രൂപ്പ് ശ്രദ്ധയില്‍ പെടുത്തി. അതേസമയം നിലവിലുള്ള രണ്ട് വിന്‍ഡോകള്‍ – രാവിലെയും ഉച്ചകഴിഞ്ഞും ഒന്ന് – മതിയെന്ന് പാനല്‍ കരുതുന്നു. മിക്ക ബ്ലോക്ക് ട്രേഡുകളും രാവിലെയാണ് നടക്കുന്നത് എന്നതിനാലാണിത്. ക്ലോസിംഗ് മാറ്റങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.

വര്‍ക്കിംഗ് ഗ്രൂപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് റെഗുലേറ്റര്‍ അവലോകനം ചെയ്യും. ബ്ലോക്ക് ഡീലുകള്‍ എന്നത് രണ്ട് കക്ഷികള്‍ തമ്മിലുള്ള വലിയ സ്‌റ്റോക്ക് ട്രേഡുകളാണ്. സാധാരണയായി മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ പോലുള്ള സ്ഥാപന നിക്ഷേപകര്‍ ഇതില്‍ ഉള്‍പ്പെടുന്നു. സാധാരണ മാര്‍ക്കറ്റ് വിലയില്‍ അസ്ഥിരതയുണ്ടാകാതിരിക്കാന്‍ പ്രത്യേക സമയ വിന്‍ഡോകളിലാണ് ഈ ട്രേഡുകള്‍ നടത്തുന്നത്.

X
Top