എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്നതിനെതിരെ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി സെബി

മുംബൈ: രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്നതിനെതിരെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അതിന്റെ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി. നിയമം ലംഘിക്കുന്നപക്ഷം ജീവനക്കാര്‍ക്കെതിരെ ‘ നടപടി’ സ്വീകരിക്കുമെന്ന് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പറയുന്നു.

സര്‍ക്കുലര്‍ പ്രകാരം, ബോര്‍ഡില്‍ നിന്നോ മറ്റ് സ്രോതസ്സുകളില്‍ നിന്നോ ലഭിക്കുന്ന വിവരങ്ങള്‍ ജീവനക്കാര്‍ പങ്കുവെയ്ക്കാന്‍ പാടില്ല.ഉപദേശക സമിതികളുടെ ചര്‍ച്ചകള്‍, പൊതുപരാമര്‍ശങ്ങള്‍, നിരീക്ഷണം, അന്വേഷണം, രജിസ്‌ട്രേഷന്‍, നടപടിക്രമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ആശയവിനിമയങ്ങളും ഔദ്യോഗിക നയപ്രകാരം നടത്തണം. കൂടാതെ വിരമിച്ച ജീവനക്കാര്‍ പെന്‍ഷന്‍ നിയമപ്രകാരം ഉചിതമായ ധാര്‍മ്മിക കോഡ് പാലിക്കണം.

ജോലിയുടെ ഭാഗമായി ലഭ്യമാകുന്ന വിവരം രഹസ്യമാക്കേണ്ടത് ജീവനക്കാരുടെ ചുമതലയാണ്. കേള്‍ക്കുന്നതും രേഖകളിലോ ഇമെയിലുകളിലോ കാണുന്ന വിവരങ്ങളും രഹസ്യമായിരിക്കണം. ഇതില്‍ വിട്ടുവീഴ്ച ചെയ്യുന്നവര്‍ കടുത്ത ശിക്ഷാനടപടികള്‍ക്ക് വിധേയരാകുമെന്നും സര്‍ക്കുലര്‍ ഓര്‍മ്മപ്പെടുത്തുന്നു.

വിവരങ്ങള്‍ പരസ്യമാക്കുന്നവര്‍ക്ക് ജോലി വരെ നഷ്ടപ്പെടാം.രഹസ്യസ്വഭാവം നിലനിര്‍ത്തല്‍ നിയമത്തിന്റെ ലംഘനം സഹിക്കാനാകില്ല എന്നാണ് സര്‍ക്കുലര്‍ വ്യക്തമാക്കുന്നത്.

സര്‍ക്കുലര്‍ എല്ലാ വിപണി വിഭാഗങ്ങള്‍ക്കും ബാധകമാണ്. വിപണിയുടെ അഖണ്ഡത സംരക്ഷിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. വിവരങ്ങള്‍ കണ്ടാല്‍ അല്ലെങ്കില്‍ കേട്ടാല്‍, അത് ഉടന്‍ സെബിയെ അറിയിക്കണമെന്നും സര്‍ക്കുലര്‍ നിഷ്‌ക്കര്‍ഷിക്കുന്നു.

X
Top