പുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ലറഷ്യയുമായി വമ്പന്‍ വ്യാപാരത്തിനൊരുങ്ങി ഇന്ത്യ; ലക്ഷ്യം 100 ശതകോടി ഡോളറിന്റെ വിപണിറെക്കാഡ് ഉയരത്തില്‍ വിദേശ നാണയ ശേഖരം

മ്യൂച്വല്‍ ഫണ്ട് മേധാവികളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സെബി

മുംബൈ: മ്യൂച്വല്‍ ഫണ്ടുകള്‍ക്കും ഇതര നിക്ഷേപങ്ങള്‍ക്കും കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഒരുങ്ങുന്നു. മാര്‍ക്കറ്റ് റെഗുലേറ്ററുടെ അടുത്ത ബോര്‍ഡ് മീറ്റിംഗില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മ്യൂച്വല്‍ഫണ്ട് തലവന്മാര്‍ക്ക് ബാധകമായ നിയമങ്ങള്‍ കര്‍ക്കശമാക്കാനാണ് നീക്കം. ഇത് പ്രകാരം ഇവരുടെ പ്രവര്‍ത്തികള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. എല്ലാ എംഡി,സിഇഒമാരുടെയും പ്രകടനം അവലോകനം ചെയ്യാന്‍ എംഎഫ് ട്രസ്റ്റികളോടും സ്വതന്ത്ര ഓഡിറ്റര്‍മാരോടും അഭിഭാഷകരോടും ആവശ്യപ്പെടും.

ഫണ്ട് ഹൗസ് നടത്തുന്ന നിക്ഷേപങ്ങള്‍ നിയമാനുസൃതമാണെന്നും നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നില്ലെന്നും മേധാവികള്‍ രേഖമൂലം ഉറപ്പ് നല്‍കേണ്ടിവരും. ചുരുങ്ങിയത് മൂന്ന് വ്യത്യസ്ത ഫണ്ട് ഹൗസുകളുടെ മേധാവികളെങ്കിലും കഴിഞ്ഞ മൂന്നുമാസ കലയളവില്‍ സെബിയുടെ നിരീക്ഷത്തിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഫ്രണ്ട് റണ്ണിംഗ്, ഇന്റര്‍സ്‌കീം കൈമാറ്റം, എടിവണ്‍ ബോണ്ടുകളിലെ നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇത്. ഫ്രണ്ട് റണ്ണിംഗ് കേസുമായി ബന്ധപ്പെട്ട് തങ്ങളുടെ രണ്ട് ജീവനക്കാരെ ആക്‌സിസ് മ്യുച്വല്‍ ഫണ്ട് പിരിച്ചുവിട്ടിരുന്നു. നിപ്പോണ്‍ ലൈഫ് ഇന്ത്യ അസറ്റ് മാനേജ്‌മെന്റ് , യെസ് ബാങ്കിന്റെ എടിവണ്‍ ബോണ്ട് എന്നിവ സെബിയുടെ നിരീക്ഷണത്തിലുമാണ്.

ഈ സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സെബി ഒരുങ്ങുന്നത്.

X
Top