ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

നിഷ്‌ക്രിയ ഫണ്ട് നിയന്ത്രണങ്ങള്‍ പരിഷ്‌ക്കരിക്കാന്‍ സെബി

മുംബൈ: നിഷ്‌ക്രിയ ഫണ്ട് (പാസീവ് ഫണ്ട്) നിയന്ത്രണങ്ങള്‍ പരിഷ്‌ക്കരിക്കാനൊരുങ്ങുകയാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). നിക്ഷേപകരുടെ ചെലവ് കുറയ്ക്കുന്നതിനും വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുമാണിത്.ഒരു മാര്‍ക്കറ്റ് ഇന്‍ഡക്‌സ് അല്ലെങ്കില്‍ നിര്‍ദ്ദിഷ്ട മാര്‍ക്കറ്റ് സെഗ്മെന്റ് ട്രാക്കുചെയ്യുന്ന നിക്ഷേപ മാര്‍ഗമാണ് നിഷ്‌ക്രിയ ഫണ്ടുകള്‍.

നിഷ്‌ക്രിയ സൂചിക ഫണ്ടുകള്‍, എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്), ഇടിഎഫുകളില്‍ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ടുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം ഫണ്ടുകളുടെ മേലുള്ള നിബന്ധനകള്‍ കുറയ്ക്കാന്‍ റെഗുലേറ്റര്‍ ശ്രമിക്കുന്നു.നിയന്ത്രണങ്ങള്‍ സൂചിക ഫണ്ടുകള്‍ക്കും ഇടിഎഫുകള്‍ക്കും കൂടുതല്‍ വഴക്കം നല്‍കുകയും സുതാര്യത, വൈവിധ്യവല്‍ക്കരണം, കുറഞ്ഞ ചെലവ് എന്നിവ പ്രാപ്തമാക്കുകയും ചെയ്യും, സെബി മുഴുവന്‍ സമയ അംഗം അനന്ത ബറുവ പറഞ്ഞു.

നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിലൂടെ നിഷ്‌ക്രിയ നിക്ഷേപങ്ങള്‍ വളര്‍ച്ച രേഖപ്പെടുത്തും, വ്യവസായ സംഘടന അസോചം ദേശീയ തലസ്ഥാനത്ത് സംഘടിപ്പിച്ച മ്യൂച്വല്‍ ഫണ്ട് ഉച്ചകോടിയില്‍ ബറുവ അറിയിച്ചു. മ്യൂച്വല്‍ ഫണ്ട് സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള ആവശ്യകതകള്‍ സെബി പരിഷ്‌കരിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യ ഇക്വിറ്റി ഫണ്ടുകള്‍ ഉള്‍പ്പെടെ മികച്ച സാമ്പത്തിക അവസ്ഥകളുള്ള സ്ഥാപനങ്ങളെ സ്‌പോണ്‍സര്‍മാരാകാന്‍ നടപടി സഹായിക്കുന്നു.

അവര്‍ നിര്‍ബന്ധിത ലാഭ ട്രാക്ക് റെക്കോര്‍ഡ് സൂക്ഷിക്കേണ്ട ആവശ്യമില്ല.

X
Top