എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

പ്രതിമാസ ഡെറിവേറ്റീവ് എക്‌സ്പയറി പരിഗണനയിലെന്ന് സെബി ചെയര്‍മാന്‍

മുംബൈ: ഇക്വിറ്റി ഡെറിവേറ്റീവുകളുടെ എക്സ്പയറി നീട്ടുന്ന കാര്യം ആലോചനയിലുണ്ടെന്ന് സെബി മേധാവി തുഹിന്‍ കാന്ത പാണ്ഡെ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഒരു കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ തയ്യാറാക്കുമെന്നും ഓഹരി ഉടമകളുടെ അഭിപ്രായം തേടുമെന്നും അദ്ദേഹം പറഞ്ഞു.

എഫ്ആന്റ്ഒ കരാറുകള്‍ പ്രതിമാസാടിസ്ഥാനത്തില്‍ വേണമെന്ന് എക്സ്ചേഞ്ചുകള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രതിവാര എഫ്ആന്റ്ഒ സെഗ്മന്റുകള്‍ ഹെഡ്ജിംഗ് ലക്ഷ്യങ്ങള്‍ തടസ്സപ്പെടുത്തുന്നതിനാലാണിത്.

കൂടാതെ പ്രതിവാരമുള്ള സെഗ്മന്റുകളില്‍ കൃത്രിമത്വ സാധ്യത കൂടുതലാണ്. ഇത് ചില്ലറ നിക്ഷേപകരെ ബാധിക്കുന്നു. എഫ് & ഒ വ്യാപാരം നടത്തുന്ന വ്യക്തിഗത നിക്ഷേപകരുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം കുറഞ്ഞുവെന്ന് സെബി കണ്ടെത്തിയിരുന്നു.

മാത്രമല്ല, വ്യക്തിഗത വ്യാപാരികളുടെ അറ്റ നഷ്ടം 2025 സാമ്പത്തിക വര്‍ഷത്തില്‍ 41 ശതമാനം വര്‍ദ്ധിച്ച് 1,05,603 കോടി രൂപയായി. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 74,812 കോടി രൂപ മാത്രമായിരുന്നു.

X
Top