തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

വന്‍കിട ബ്രോക്കര്‍മാര്‍ക്ക് പ്രധാനപ്പെട്ട ബ്രോക്കര്‍ പദവി നല്‍കാന്‍ ആലോചന

മുംബൈ: വന്‍കിട ബ്രോക്കര്‍മാര്‍ക്ക് വ്യവസ്ഥാപിതമായി പ്രധാനപ്പെട്ട ബ്രോക്കര്‍ പദവി നല്‍കാന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ആലോചിക്കുന്നു. ബ്രോക്കര്‍മാര്‍ കൈകാര്യം ചെയ്യുന്ന ഗണ്യമായ നിക്ഷേപം സുരക്ഷിതമാക്കക്കുകയാണ് ലക്ഷ്യം.പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

വന്‍കിട ബ്രോക്കര്‍മാര്‍ക്ക് മികച്ച ക്ലയ്ന്റ് അടിത്തറയും അളവില്‍ കൂടുതല്‍ ആസ്തികളുമുണ്ട്.സര്‍ക്കാരിന്റെ അഭിപ്രായത്തില്‍ അവര്‍ക്ക് കോര്‍പ്പറേറ്റ് ഭരണം ആവശ്യമാണ്.എന്നാല്‍ മാത്രമേ ജോലികളെല്ലാം സുഗമമായും കാര്യക്ഷമമായും പൂര്‍ത്തീകരിക്കാനാകൂ.

മികച്ച 5 ഡിസ്‌ക്കൗണ്ട് ബ്രോക്കര്‍മാരുടെ വിപണി വിഹിതം 59 ശതമാനമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

X
Top