എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഫിന്‍ഫ്‌ലുവേഴ്‌സിനെ നിയന്ത്രിക്കാന്‍ സെബി

ന്യൂഡല്‍ഹി: ഫിന്‍ഫ്‌ലുവേഴ്‌സിനെ നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പുറത്തിറക്കി.പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം, സോഷ്യല്‍ മീഡിയയില്‍ സാമ്പത്തിക നിര്‍ദ്ദേശം നല്‍കുന്നവര്‍ (ഫിന്‍ഫ്‌ലുവേഴ്‌സ്) സെബിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. കൂടാതെ അവര്‍ നിശ്ചിത മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കണം.

രജിസ്റ്റര്‍ ചെയ്യാത്ത ഫിന്‍ഫ്‌ലുവേഴ്‌സിന് മ്യൂച്വല്‍ ഫണ്ടുകളുമായും സ്റ്റോക്ക് ബ്രോക്കര്‍മാരുമായും പങ്കാളിത്തം സാധ്യമാകില്ല.യഥാര്‍ത്ഥ പേര്, ബന്ധപ്പെടാനുള്ള വിവരങ്ങള്‍, നിക്ഷേപക പരാതി പരിഹാര ഹെല്‍പ്പ്‌ലൈന്‍ എന്നിവ അവര്‍ വെളിപ്പെടുത്തേണ്ടി വരും. പോസ്റ്റുകള്‍ സുതാര്യമാക്കുകയും വേണം.

നിലവില്‍, നിരവധി പേര്‍ തെറ്റായ അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ നിയന്ത്രണങ്ങള്‍ ഇതിനെ നിയന്ത്രിച്ചേയ്ക്കും.അതേസമയം നിയന്ത്രണങ്ങള്‍ സംബന്ധിച്ച കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ മാത്രമാണ് സെബി പുറത്തിറക്കിയിരിക്കുന്നത്.

വ്യാപാര പങ്കാളികളില്‍ നിന്നും അഭിപ്രായങ്ങള്‍ നേടിയ ശേഷം സെബി നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തും. പുതിയ നീക്കത്തെ സാമ്പത്തിക വിദഗ്ധര്‍ അഭിനന്ദിക്കുന്നു.നീക്കം നിക്ഷേപകരെ സംരക്ഷിക്കുമെന്നും സുതാര്യത വര്‍ധിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.

വലിയ സ്വാധീനമാണ് ഫിന്‍ഫ്‌ലുവേഴ്‌സ് സോഷ്യല്‍ മീഡിയയില്‍ ചെലുത്തുന്നത്. സാമ്പത്തിക നിര്‍ദ്ദേശങ്ങളടങ്ങിയ ഓരോ പോസ്റ്റിനും ഏകദേശം 7.5 ലക്ഷം രൂപ വരെ വാങ്ങാന്‍ നിലവില്‍ അവര്‍ക്ക് കഴിയുന്നുണ്ട്.

X
Top