
മുംബൈ: കമ്പനികളുടെ ഡീലിസ്റ്റിംഗ് നടത്തുന്നതിന് ഉപയോഗിക്കുന്ന റിവേഴ്‌സ് ബുക്ക് ബില്‍ഡിംഗ് നടപടി ക്രമം സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ഉപേക്ഷിക്കുന്നു.പകരം ഫിക്‌സഡ് പ്രൈസ് മെക്കാനിസം പരീക്ഷിക്കാനാണ് മാര്‍്ക്കറ്റ് റെഗുലേറ്റര്‍ ആലോചിക്കുന്നത്. ഈ വിഷയത്തില്‍ ഒരു ചര്‍ച്ചാ പേപ്പര്‍ പുറത്തിറക്കുമെന്ന് സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച് അറിയിച്ചു.
പ്രാമോട്ടര്‍മാര്‍ക്കോ വലിയ ഓഹരി ഉടമകള്‍ക്കോ സെക്യൂരിറ്റികള്‍ വില്‍ക്കാന്‍ ഓഹരിയുടമകള്‍ ഓഫറുകള്‍ വെക്കുകയാണ് നിലവിലെ ബുക്ക് ബില്‍ഡിംഗ് പ്രക്രിയ. ഓഫറുകളെ അടിസ്ഥാനമാക്കി, ഡീലിസ്റ്റിംഗ് വില കണക്കാക്കുന്നു. അതേസമയം, ഈ പ്രക്രിയയില്‍ കൃത്രിമത്വത്തിന് സാധ്യതയുണ്ട്.
അതിനെക്കുറിച്ച് സെബി ആശങ്കാകുലരുമാണ്. അതുകൊണ്ടുതന്നെ നിശ്ചിത വില ഓഫര്‍ നല്‍കാന്‍ പ്രമോട്ടര്‍മാരെ അനുവദിക്കുകയാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍. ഈ ഓഫര്‍ സ്വീകരിക്കണോ വേണ്ടയോ എന്ന് ഓഹരിയുടമകള്‍ക്ക് തീരുമാനിക്കാം.
നിശ്ചിത വില സംവിധാനം സുതാര്യമാണെന്ന് സെബി കരുതുന്നു. കൃത്രിത്വത്തിനുള്ള സാധ്യത കുറവാണ്. മാത്രമല്ല, എല്ലാ ഓഹരിയുടമകള്‍ക്കും ന്യായമായ പരിഗണന ലഭ്യമാകും.






