അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

പുതിയ ക്ലയന്റുകളെ ചേര്‍ക്കുന്നതില്‍ നിന്നും ഐഐഎഫ്എല്ലിനെ തടഞ്ഞ് സെബി, വിലക്ക് രണ്ട് വര്‍ഷത്തേക്ക്

ന്യൂഡല്‍ഹി: പുതിയ ക്ലയ്ന്റുകളെ ചേര്‍ക്കുന്നതിന് ബ്രോക്കറേജ് സ്ഥാപനം ഐഐഎഫ്എല്ലിന് വിലക്ക്. രണ്ട് വര്‍ഷത്തേയ്ക്കാണ് സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ കമ്പനി പൂര്‍ണ്ണമായും ലംഘിച്ചുവെന്ന് സെബി ഉത്തരവില്‍ പറയുന്നു.

അക്കൗണ്ടുകള്‍ക്ക് ഉചിതമായ നാമകരണം നല്‍കിയില്ല, അക്കൗണ്ട് ഹോള്‍ഡറുടെ തുക സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചു, ക്ലയിന്റുകളുടെ ട്രേഡുകള്‍ക്ക് മാത്രമല്ല, സ്വന്തം ട്രേഡുകള്‍ക്ക് ധനസഹായം നല്‍കാനും ബാലന്‍സ് ഉപയോഗിച്ചു തുടങ്ങിയ ക്രമക്കേടുകള്‍ സെബി കണ്ടെത്തി.

സര്‍ക്കുലറുകളോടുള്ള അവഗണനയാണ് ഈ പ്രവൃത്തികള്‍. ഇത് പെരുമാറ്റ ചട്ട ലംഘനമാണെന്നും മാര്‍ക്കറ്റ് റെഗുലേറ്റര്‍ പറഞ്ഞു.

X
Top