എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

8 കമ്പനികളുടെ പ്രോപ്പർട്ടി സെബി വിൽക്കുന്നു

മുംബൈ: നിക്ഷേപകരിൽ നിന്നും നിയമവിരുദ്ധമായി സ്വരൂപിച്ച പണം തിരിച്ചുപിടിക്കുന്നതിനായി കമ്പനികളുടെ വസ്തുവകകൾ ലേലം ചെയ്യുന്നു. മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയാണ് (സെബി), പ്രതിഭാഗത്തുള്ള എട്ട് കമ്പനികളുടെ 16 വസ്തുവകകൾ ലേലം ചെയ്യുന്നത്. ജനുവരി 30ന് 11 മണി മുതൽ 1 മണി വരെ ഓൺലൈൻ മുഖേനയായിരിക്കും ലേലം നടക്കുക.

കൊൽക്കത്ത ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് കുറ്റം ചെയ്ത കമ്പനികളുടെ ആസ്തികൾ വിൽക്കാനുള്ള നടപടികൾക്ക് സെബി മുൻകൈയെടുക്കുന്നത്.

നിക്ഷേപകരിൽ നിന്നും തട്ടിയെടുത്ത പണം തിരികെ നൽകുന്നതിനും ഇതിനുവേണ്ടി കമ്പനികളുടെ ആസ്തികൾ വിൽക്കുന്ന നടപടികൾക്കും മേൽനോട്ടം വഹിക്കുന്നതിനായി ജസ്റ്റിസ് ശൈലേന്ദ്ര പ്രസാദ് താലൂക്ദാറിനെ ഏകാംഗ സമിതിയായും കോടതി നിയോഗിച്ചിരുന്നു.

നിക്ഷേപകരുടെ പണം തിരിച്ചുപിടിക്കുന്നതിനുള്ള സെബിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടികൾ.

ന‌ടപടി നേരിടുന്ന കമ്പനികൾ
വിബ്ജിയോർ ഗ്രൂപ്പ് കമ്പനികൾ, പൈലൻ ഗ്രൂപ്പ് കമ്പനികൾ, കൊൽക്കത്ത വയർ ഇൻഡസ്ട്രീസ്, ടവർ ഇൻഫോടെക് ഗ്രൂപ്പ്, ജിബിസി ഇൻഡസ്ട്രിയൽ കോർപ് ഗ്രൂപ്പ്, ടീച്ചേഴ്‌സ് വെൽഫെയർ ക്രെഡിറ്റ് ആൻഡ് ഹോൾഡിങ് ഗ്രൂപ്പ്, ഹാനേമാൻ ഹെർബൽ ഗ്രൂപ്പ്, അന്നക്സ് ഇൻഫ്രാസ്ട്രക്ചർ ഇന്ത്യ ലിമിറ്റഡ് എന്നിവയാണ് നിക്ഷേപകരുടെ പണം തിരിച്ചുപിടിക്കാനുള്ള നടപടികൾ നേരിടുന്ന എട്ട് കമ്പനികൾ.

ച‌‌‌ട്ടവിരുദ്ധമായി പൊതു നിക്ഷേപകരിൽ നിന്നും പണം സമാഹരിച്ചതിനാണ് എ‌ട്ട് കമ്പനികൾ ശിക്ഷാന‌ടപടി നേരിടുന്നത്.

ഇതിൽ വിബ്ജിയോ‌ർ അലീഡ‍് ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനി, 2009ൽ ഓഹരിയായി മാറ്റിയെടുക്കാവുന്ന കടപ്പത്രങ്ങളിലൂടെ 61.76 കോടി രൂപയും ഹാനേമാൻ ഹെർബൽസ് എന്ന കമ്പനി, മടക്കിവാങ്ങുന്ന മുൻഗണന ഓഹരികളിലൂ‌ടെ 2008-09, 2012-13 കാലയളവുകളിലായി 23.18 കോടി രൂപയും പൊതുജനങ്ങളിൽ നിന്നും ശേഖരിച്ചു.

വിൽപ്പനയ്ക്കുള്ള 16 പ്രോപ്പർട്ടികളിൽ അഞ്ചെണ്ണം വിബ്ജിയോർ ഗ്രൂപ്പിന്റെയാണ്. മൂന്നെണ്ണം ടവർ ഇൻഫോടെക്കിന്റെയും രണ്ടെണ്ണം വീതം പൈലൻ ഗ്രൂപ്പിന്റെയും ജിബിസി ഇൻഡസ്ട്രിയൽ കോ‌പ്പിന്റെയും പ്രോപ്പർട്ടികളാകുന്നു.

കൊൽക്കത്ത വയർ ഇൻഡസ്ട്രീസ്, ടീച്ചേഴ്സ് വെൽഫെയർ ക്രെഡിറ്റ് ആൻഡ് ഹോൾഡിങ് ഗ്രൂപ്പ്, ഹാനേമാൻ ഹെർബൽ ഗ്രൂപ്പ്, അന്നക്സ് ഇൻഫ്രാസ്ട്രക്ചർ ഇന്ത്യ ലിമിറ്റഡ് എന്നിവരുടെ ഒരോ പ്രോപ്പർ‌ട്ടിയുമാണ് ലേലത്തിൽ വെച്ചിരിക്കുന്നത്.

X
Top