അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ജെയ്ന്‍സ്ട്രീറ്റിനെതിരായ അന്വേഷണം വ്യാപിപ്പിക്കാന്‍ സെബി

മുംബൈ: യുഎസിലെ പ്രമുഖ ഹൈ-ഫ്രീക്വന്‍സി ട്രേഡിംഗ് സ്ഥാപനമായ ജെയ്ന്‍ സ്ട്രീറ്റിനെതിരായ അന്വേഷണം വിപുലീകരിക്കുമെന്ന് മാര്‍ക്കറ്റ് റെഗുലേറ്റര്‍
സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) സൂചന നല്‍കി. സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണലിന് (എസ്എടി) മുമ്പാകെ ജെയ്ന്‍ സ്ട്രീറ്റ് സമര്‍പ്പിച്ച അപ്പീലില്‍ വാദം കേള്‍ക്കവേയാണ് സെബി ഇക്കാര്യം ധരിപ്പിച്ചത്.

വ്യാപാരത്തില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ ജെയ്ന്‍ സ്ട്രീറ്റിനെ റെഗുലേറ്റര്‍ വിപണിയില്‍ നിന്നും വിലക്കിയിരുന്നു. 4843 കോടി രൂപ എസ്‌ട്രോ അക്കൗണ്ടില്‍ നിക്ഷേപിക്കാനും നിര്‍ദ്ദേശിച്ചു. ഈ നടപടിയെ ആണ് യുഎസ് കമ്പനി എസ്എടിയില്‍ ചോദ്യം ചെയ്തത്.  കേസ് നിര്‍ണായക ഘട്ടത്തിലാണെന്നും സ്ഥാപനത്തിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നും സെബി ട്രൈബ്യൂണലിനെ അറിയിച്ചു.

തങ്ങള്‍ക്കെതിരായ ആരോപണങ്ങളെ സാധൂകരിക്കുന്ന രേഖകള്‍ പുറത്തുവിടാന്‍ സെബിയെ നിര്‍ബന്ധിക്കണമെന്നാണ് ജെയ്ന്‍സ്ട്രീറ്റിന്റെ ആവശ്യം. സെബിയും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (എന്‍എസ്ഇ) തമ്മിലുള്ള നിരീക്ഷണ റിപ്പോര്‍ട്ടുകളും ആശയവിനിമയങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം രേഖകള്‍ പുറത്തുവിടില്ലെന്ന് മാര്‍ക്കറ്റ് റെഗുലേറ്റര്‍ അറിയിച്ചിട്ടുണ്ട്.

കേസിന്റെ ഫലം ഇന്ത്യന്‍ ഇക്വിറ്റിവിപണിയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. നിയന്ത്രണ സുതാര്യതയുടേയും സ്വീകാര്യമായ വ്യാപാര തന്ത്രങ്ങളുടേയും പരിധി വിധിയിലൂടെ വെളിപ്പെടും.

X
Top