ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്കരുത്താർജിച്ച് ഇന്ത്യൻ പാസ്പോർട്ട്കാർഷിക സംരംഭകത്വ മേഖലയിൽ ചരിത്രം കുറിക്കാൻ കെ-ഇനവുമായി കുടുംബശ്രീകഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്

ബിവിജി ഇന്ത്യ, ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഐപിഒ അപേക്ഷകള്‍ സെബി മടക്കി

മുംബൈ: ബിവിജി ഇന്ത്യ, ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഇന്ത്യ കമ്പനികള്‍ ഐപിഒ (പ്രാഥമിക പബ്ലിക് ഓഫറിംഗ്)യ്ക്കായി സമര്‍പ്പിച്ച ഡിആര്‍എച്ച്പി (ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ്) സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ ) മടക്കി.

200 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 71,96,214 എണ്ണം ഓഹരികള്‍ വിറ്റഴിക്കുന്ന ഒഎഫ്എസു (ഓഫര്‍ ഫോര്‍ സെയ്‌ലും) മായിരുന്നു ബിവിജി ഇന്ത്യയുടെ നിര്‍ദ്ദിഷ്ട ഐപിഒ. 625 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 1.7 കോടി എണ്ണത്തിന്റെ ഒഎഫ്എസുമാണ് ഫിന്‍കെയര്‍ നടത്താനിരുന്നത്. നേരത്തെ ഫിന്‍കെയറിന് സെബി ഐപിഒ അനുമതി ലഭ്യമാക്കിയിരുന്നു.

നിയമപ്രകാരം ഒരു വര്‍ഷത്തിനകം ഓഫറിംഗ് നടത്താനായില്ലെങ്കില്‍ ഡിആര്‍എച്ച്പി വീണ്ടും സമര്‍പ്പിക്കേണ്ടിവരും. കാലവധി ജൂലൈയില്‍ അവസാനിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് കമ്പനി ഡിആര്‍എച്ച്പി പുന: സമര്‍പ്പിച്ചത്.

ബിവിജിയുടെയും ഫിന്‍കെയറിന്റെയും ഐപിഒ അപേക്ഷ തള്ളിയ സെബി ആര്‍ആന്റ്ബി ഇന്‍ഫ്രാ പ്രൊജക്ടിന് ഐപിഒ അനുമതി ലഭ്യമാക്കിയിട്ടുണ്ട്.

മാര്‍ച്ച് 3 നാണ് ഐപിഒ അനുവദിച്ചുള്ള ഒബ്‌സര്‍വേഷന്‍ ലെറ്റര്‍ സെബി ആര്‍ആന്റ്ബി ഇന്‍ഫ്രയ്ക്ക് ലഭ്യമാക്കിയത്.

X
Top