കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

പുതിയതായി ലിസ്റ്റ് ചെയ്ത കമ്പനികളുടെ വെളിപെടുത്തല്‍ ആവശ്യകതകള്‍; കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പുറത്തിറക്കി സെബി

ന്യൂഡല്‍ഹി: ലിസ്റ്റഡ് സ്ഥാപനങ്ങളുടെ വെളിപ്പെടുത്തല്‍ കാര്യക്ഷമമാക്കുന്നതിനുള്ള കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ) പുറത്തിറക്കി. പുതിയതായി ലിസ്റ്റ് ചെയ്ത കമ്പനികള്‍ സാമ്പത്തിക ഫലം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ടും ഡയറക്ടര്‍മാര്‍, കംപ്ലയന്‍സ് ഓഫീസര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) എന്നിവരുടെ ഒഴിവുകള്‍ നികത്തുന്നതിനുള്ള സമയപരിധിയുമായി ബന്ധപ്പെട്ടുമുള്ള പ്രശ്‌നങ്ങളെ അഭസംബോധന ചെയ്യുന്നതാണ് പേപ്പര്‍. എല്‍ഒഡിആര്‍ നിയന്ത്രണങ്ങള്‍ തുടര്‍ച്ചയായി പാലിക്കാത്ത പക്ഷം ലിസ്റ്റഡ് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍, ഹോള്‍ടൈം ഡയറക്ടര്‍, സിഇഒ എന്നിവരുടെ ഡീമാറ്റ് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളും കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ മുന്നോട്ടുവയ്ക്കുന്നു.

പുതിയതായി ലിസ്റ്റ് ചെയ്ത കമ്പനികള്‍ക്ക് സാമ്പത്തിക ഫലങ്ങള്‍ വെളിപെടുത്തുന്നതിന് കുറഞ്ഞത് 15 ദിവസമാണ് സെബി നിര്‍ദ്ദേശിക്കുന്നത്. ലിസ്റ്റ് ചെയ്ത് ഉടനടി സാമ്പത്തികഫലങ്ങള്‍ സമര്‍പ്പിക്കേണ്ടി വരുന്നതിനാല്‍ സ്ഥാപനങ്ങള്‍ വൈഷമ്യങ്ങളനുഭവിക്കുന്നു. ഇത്തരത്തില്‍ നിരവധി പരാതികളാണ് ലഭ്യമായത്.

ഈ പശ്ചാത്തലത്തിലാണ് ഇക്കാര്യം പരിശോധിക്കുന്നത്.കണ്‍സള്‍ട്ടേഷന്‍ പേപ്പറില്‍ മാര്‍ച്ച് 6 വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം.

X
Top