എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

എന്‍എസ്ഡിഎല്‍ ഐപിഒയ്ക്ക് സെബി അനുമതിയില്ല

മുംബൈ: നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന്റെ (എന്‍എസ്ഡിഎല്‍) നിര്‍ദ്ദിഷ്ട പ്രാരംഭ പബ്ലിക് ഓഫര്‍ (ഐപിഒ) നിര്‍ത്തിവച്ചതായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഓഗസ്റ്റ് 3 ന് അറിയിച്ചു. എന്‍എസ്ഡിഎല്ലിന്റെ പ്രാഥമിക ഓഹരിയുടമയായ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെതിരെ (എന്‍എസ്ഇ) അന്വേഷണം നടക്കാനിരിക്കുന്ന സാഹചര്യത്തിലാണിത്. 3,000 കോടി രൂപ സമാഹരിക്കാനാണ് എന്‍എസ്ഡിഎല്‍ ലക്ഷ്യമിട്ടിരുന്നത്.

ഐപിഒ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം 90 ദിവസത്തിന് ശേഷം മാത്രമേ സെബി കൈക്കൊള്ളൂ. എന്നാല്‍ ഈ കാലയളവ് 45 ദിവസമായി കുറയ്ക്കണമെന്ന് എന്‍എസ്ഡിഎല്‍ ആവശ്യപ്പെടുന്നുണ്ട്. എന്‍എസ്ഡിഎല്ലില്‍ എന്‍എസ്ഇയ്ക്കും ഐഡിബിഐ ബാങ്കിനും ഓഹരിയുണ്ട്.

എന്നാല്‍ ഇവരുടെ പങ്കാളിത്തം അനുവദനീയമായ പരിധിയ്ക്ക് മുകളിലാണ്. 15 ശതമാനം ഓഹരി പങ്കാളിത്തം മാത്രമാണ് ഒരു ഡിപ്പോസിറ്ററിയില്‍ അനുവദിച്ചിട്ടുള്ളത്. ഒരു ഡെപ്പോസിറ്ററി സേവന കമ്പനിയായ എന്‍എസ്ഡിഎല്‍ ജൂണ്‍ 8 നാണ് ഐപിഒയ്ക്കായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചത്.

അനുമതി ലഭിക്കുന്ന ലക്ഷം ലിസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ ഡിപ്പോിറ്ററി സേവന കമ്പനിയായി എന്‍എസ്ഡിഎല്‍ മാറും. സെന്‍ട്രല്‍ ഡിപ്പോസിറ്ററി സര്‍വീസസ് ലിമിറ്റഡ്(സിഡിഎസ്എല്‍) 2017 ല്‍ വിപണി അരങ്ങേറ്റം കുറിച്ചിരുന്നു.

X
Top