ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഹരിത ബോണ്ട് പുറത്തിറക്കുമ്പോള്‍ പാലിക്കേണ്ട സെബി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ന്യൂഡല്‍ഹി: ഹരിത ബോണ്ടുകള്‍ ഇഷ്യു ചെയ്യുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കയാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). ഇത് പ്രകാരം, പാരിസ്ഥിതിക സുസ്ഥിരത ലക്ഷ്യങ്ങള്‍ സംബന്ധിച്ചും പ്രോജക്റ്റുകളുടെ യോഗ്യത നിര്‍ണ്ണയിക്കുന്നതിന് പിന്തുടരുന്ന തീരുമാനമെടുക്കല്‍ പ്രക്രിയയുടെ സംക്ഷിപ്ത വിശദാംശങ്ങളും ഇഷ്യു ചെയ്യുന്നവര്‍ വെളിപെടുത്തണം. ഓഫര്‍ ലെറ്ററിലെ വിവരങ്ങള്‍ക്ക് പുറമെ വാര്‍ഷിക റിപ്പോര്‍ട്ടും സാമ്പത്തിക പ്രവര്‍ത്തനഫലവും നല്‍കേണ്ടതുണ്ട്.

മാത്രമല്ല, ഇഷ്യുവിന് ശേഷമുള്ള മാനേജ്‌മെന്റ്, ഇന്റേണല്‍ ട്രാക്കിംഗ്, ഇംപാക്ട് റിപ്പോര്‍ട്ടിംഗ് എന്നിവയുടെ പരിശോധനയ്ക്കായി ഇഷ്യൂവര്‍ ഒരു മൂന്നാം കക്ഷി റിവ്യൂവറെ നിയമിക്കണം. പാരിസ്ഥിതിക ലക്ഷ്യങ്ങളും ആവശ്യകതകള്‍ നിറവേറ്റുന്നു എന്ന് ഉറപ്പുവരുത്തുന്നതുമായ തീരുമാനമെടുക്കല്‍ പ്രക്രിയയാണ് ഇഷ്യൂവര്‍ പാലിക്കേണ്ടത്. ഗ്രീന്‍ ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ശരിയായ പ്രൊജക്ടിലാണെന്ന് റെഗുലേറ്റര്‍ ഉറപ്പുവരുത്തും.

ഇതിനായി ബാഹ്യ ഓഡിറ്ററെ ഇഷ്യുവര്‍ നിയമിക്കണം. അനുവദിക്കാത്തതും ഉപയോഗിക്കാത്തതുമായ വരുമാനത്തിന്റെ താല്‍ക്കാലിക പ്ലെയ്സ്മെന്റ് ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ വെളിപെടുത്തുകയും വേണം.
ധനസഹായം നല്‍കുന്ന പദ്ധതികളുടെ പാരിസ്ഥിതിക ആഘാതം അറിയിക്കേണ്ടതുണ്ട്. പാരിസ്ഥിതിക ആഘാതം റിപ്പോര്‍ട്ടുചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇഷ്യൂവര്‍ പിന്തുടരുന്ന റിപ്പോര്‍ട്ടിംഗ് മാനദണ്ഡങ്ങളും റെഗുലേറ്ററെ അറിയിക്കണം.

X
Top