എംപിസി യോഗം തുടങ്ങിസേവന മേഖല വികാസം മൂന്നുമാസത്തെ ഉയര്‍ന്ന നിലയില്‍ഇലക്ടറല്‍ ബോണ്ട് വില്‍പന തുടങ്ങി, ഈമാസം 12 വരെ ലഭ്യമാകുംഇന്ത്യ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്; രാജ്യം കാഴ്ചവച്ചത് പല വികസിത രാജ്യങ്ങളേക്കാളും മികച്ച പ്രകടനംപ്രതിദിന ഇന്ധന വിലനിർണയം വൈകാതെ പുനരാരംഭിച്ചേക്കും

ഐഐഎഫ്എല്‍, ഫിഡലിറ്റി കേസുകളിലെ പ്രതികളെ ശിക്ഷിച്ച് സെബി

മുംബൈ: ഐഐഎഫ്എല്‍, ഫിഡലിറ്റി ഫ്രണ്ട് റണ്ണിംഗ് കേസുകളില്‍ യഥാക്രമം സന്തോഷ് സിംഗ്, വൈഭവ് ദഢ എന്നിവര്‍ കുറ്റക്കാരാണെന്ന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ (സെബി) കണ്ടെത്തി. പിഴ, സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള വിലക്ക് എന്നിവയാണ് ഇരുവര്‍ക്കും സെബി നല്‍കിയിരിക്കുന്ന ശിക്ഷ. ഗ്രൂപ്പുകളിലെ ഇക്വിറ്റി ഡീലര്‍മാരാണ് ഇരുവരും.
ഐഐഎഫ്എല്‍ഗ്രൂപ്പ് കമ്പനികളുടെ വരാനിരിക്കുന്ന ഓര്‍ഡറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സന്തോഷ് സിംഗ് സുഹൃത്ത് അദില്‍ സുതറിനൊപ്പം ചേര്‍ന്ന് ദുരുപയോഗം ചെയ്തുവെന്ന് സെബി പറയുന്നു. ഫിഡലിറ്റി കേസില്‍ വൈഭവ് ദഢ ബന്ധുക്കളായ അല്‍ക്ക, ആരുഷി എന്നിവരോടൊപ്പം ചേര്‍ന്ന് ഫ്രണ്ട് റണ്ണിംഗ് നടത്തി.ഒരു ബ്രോക്കറോ ഡീലറോ ഫണ്ട് മാനേജറുമായി ഒത്തുകളിച്ച് വരാനിരിക്കുന്ന വാങ്ങല്‍/വില്‍പ്പന ഓര്‍ഡറില്‍ നിന്ന് ലാഭം നേടുന്നതാണ് ഫ്രണ്ട് റണ്ണിംഗ്.
ഐഐഎഫ്എല്‍ കേസില്‍ മ്യൂള്‍ അക്കൗണ്ട് ഹോള്‍ഡേഴ്‌സിനെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തനങ്ങളില്‍ നിന്നും രണ്ട് വര്‍ഷത്തേയ്ക്ക് സെബി തടഞ്ഞു.സന്തോഷ് സിംഗിനും സുഹൃത്ത് അദില്‍ സുതറിനും 5 വര്‍ഷത്തെ വിലക്കും യഥാക്രമം 40.18 ലക്ഷം, 36.8 ലക്ഷം രൂപ പിഴയും ശിക്ഷയായി നല്‍കി. 45 ദിവസത്തിനകം പിഴയടക്കാന്‍ ഇരുവരോടും മാര്‍ക്കറ്റ് റെഗുലേറ്റര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫിഡലിറ്റി കേസില്‍ 11 ഓളം വ്യക്തികള്‍ 2.1 കോടി രൂപ പിഴ നല്‍കണം. മാത്രമല്ല വൈഭവ് ദാഢയെ മൂന്നുവര്‍ഷത്തേയ്ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്നും സംബി വലിക്കി. മറ്റ് രണ്ടു പേരെ 2 വര്‍ഷത്തേയ്ക്കും വിലക്കിയിട്ടുണ്ട്.

X
Top