തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ബി-30 നഗരങ്ങളിലെ നിക്ഷേപങ്ങള്‍ക്കുള്ള മ്യൂച്വല്‍ ഫണ്ട് ആനുകൂല്യം നിര്‍ത്തലാക്കി

ന്യൂഡല്‍ഹി: ചെറുനഗരങ്ങള്‍ക്കായി ഏര്‍പ്പെടുത്തുന്ന ആനൂകൂല്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കാന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍, സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) മ്യൂച്വല്‍ ഫണ്ടുകളോടാവശ്യപ്പെട്ടു. ദുരുപയോഗം പരിശോധിക്കാന്‍ സംവിധാനമില്ലാത്തതിനാലാണ് തീരുമാനം. ബി30 നഗരങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് ആനുകൂല്യം നല്‍കുന്ന പദ്ധതിയാണ് നിര്‍ത്തലാക്കിയത്.

മ്യൂച്വല്‍ ഫണ്ടുകളുടെ പ്രചാരം വഴി സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വര്‍ധിപ്പിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ബി30 നഗരങ്ങളിലെ ചെറുകിട നിക്ഷേപകരില്‍ നിന്നുള്ള 2 ലക്ഷം രൂപവരെയുളള പുതിയ ഫണ്ടുകള്‍ക്കായിരുന്നു ആനുകൂല്യം ലഭ്യമായിരുന്നത്. ഇതിനായി 30 ബേസിസ് പോയിന്റ് അധികം ചെലവ് അനുപാതം മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അനുവദിച്ചു.

എന്നാല്‍, അധിക ചെലവ് അനുപാതം ചാര്‍ജ് ചെയ്യുന്ന രീതിയില്‍ പൊരുത്തക്കേടുകളും പോരായ്മകളും നിരീക്ഷിച്ചതായി റെഗുലേറ്റര്‍ പറയുന്നു. വിഭജനം, നിക്ഷേപം വെട്ടിക്കുറയ്ക്കല്‍, മറ്റ് ദുരുപയോഗ രീതികള്‍ എന്നിവ കണ്ടുപിടിക്കുന്നതിനും തടയുന്നതിനുമുള്ള ഒരു സിസ്റ്റം അധിഷ്ഠിത സംവിധാനം ഉണ്ടെന്ന് ഉറപ്പാക്കാന്‍ അസറ്റ് മാനേജ്മെന്റ് കമ്പനികളോട് (AMCs) സെബി ആവശ്യപ്പെട്ടിട്ടുണ്ട്.

X
Top