ഇന്ത്യയുടെ ഫാര്‍മ കയറ്റുമതി 10% ഉയര്‍ന്ന് 27.9 ബില്യണ്‍ ഡോളറായിഇന്ത്യയുടെ സേവന കയറ്റുമതിയില്‍ 11 ശതമാനം വര്‍ധനകാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്

മ്യൂച്വല്‍ ഫണ്ട് വിതരണക്കാരുടെ ഇന്‍സന്റീവ് വെട്ടിച്ചുരുക്കാന്‍ സെബി

മുംബൈ: മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ക്ക് നല്‍കുന്ന ഇന്‍സെന്റീവുകള്‍ വെട്ടിക്കുറയ്ക്കാന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പദ്ധതി തയ്യാറാക്കുന്നു. ബി30 (മികച്ച 30 നഗരങ്ങളല്ലാത്തവ) നഗരങ്ങളെ ബി45 ആയി പുനര്‍ നിര്‍വചിക്കുന്നതിലൂടെയാണ് ഇത് സാധ്യമാക്കുക. തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ 15 ചെറുനഗരങ്ങളിലെ വിതരണക്കാര്‍ക്ക് ലഭിക്കുന്ന 0.30 ശതമാനം അധിക ഇന്‍സന്റീവുകള്‍ നിര്‍ത്തലാകും.

മ്യൂച്വല്‍ ഫണ്ട് ജനകീയമാക്കുന്നതിനാണ് ബി30 നഗരങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ നഗരങ്ങള്‍ ഫണ്ട് ഫ്‌ലോയുടെ കാര്യത്തില്‍ ഇപ്പോള്‍ പക്വതയാര്‍ജ്ജിച്ചിരിക്കുന്നു. അതിനാല്‍ ഇന്‍സെന്റീവ് ബി45 നഗരങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തുകയാണ്.

ബള്‍ക്ക് നിക്ഷേപങ്ങള്‍ 2 ലക്ഷം രൂപയായി വിഭജിച്ച് വിതരണക്കാര്‍ പദ്ധതി ദുരുപയോഗം ചെയ്തതായും സെബി കണ്ടെത്തി. അധിക ഇന്‍സെന്റീവ് നേടുന്നതിനായിരുന്നു അത്. തുടര്‍ന്ന് ഈ മാസം ആദ്യം, ബി30 ഇന്‍സെന്റീവ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

എന്നാല്‍ അസറ്റ് അലോക്കേഷനിലൂടെയും വൈവിധ്യവല്‍ക്കരണ തന്ത്രത്തിലൂടെയും നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ വിതരണക്കാര്‍ ശ്രമിച്ചതാകാമെന്ന് അഭിപ്രായമുയര്‍ന്നു. തുടര്‍ന്ന് സംശയത്തിന്റെ ആനുകൂല്യത്തില്‍ ഇന്‍സന്റീവ് തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

X
Top