വിദേശ വിനിമയ ഇടപാടുകള്‍ക്കുള്ള ഏകീകൃത ബാങ്കിംഗ് കോഡ്:
പൊതുതാല്‍പര്യ ഹര്‍ജിയില്‍ പ്രതികരിക്കാന്‍ ആര്‍ബിഐക്ക് കൂടുതല്‍ സമയം
മന:പൂര്‍വ്വം വരുത്തിയ വായ്പ കുടിശ്ശിക 88435 കോടി രൂപയായിആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ നിയമനത്തിന് ധനമന്ത്രാലയം അപേക്ഷ ക്ഷണിച്ചുജനുവരിയില്‍ 51 ലക്ഷം കോടി രൂപയുടെ 1050 കോടി റീട്ടെയ്ല്‍ ഡിജിറ്റല്‍ പെയ്മന്റുകള്‍പെയ്മന്റ് ഉത്പന്നങ്ങള്‍ അന്താരാഷ്ട്രവത്ക്കരിക്കണം – ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌

ഷോര്‍ട്ട് സെല്ലിംഗ്: അന്വേഷണം തുടങ്ങാന്‍ സെബി

മുംബൈ: സമീപകകാല തകര്‍ച്ചയ്ക്ക് കാരണമായ ഷോര്‍ട്ട് സെല്ലിംഗ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ അന്വേഷണ വിധേയമാക്കുന്നു. ഇക്കാര്യത്തില്‍ കര്‍ശന നടപടികളുമായി മുന്നോട്ടുപോവുകയാണ് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ). വിപണിയെ താഴേക്ക് നയിച്ചതില്‍ ഷോര്‍ട്ട്‌സെല്ലര്‍മാരുടെ പങ്ക് വലുതാണെന്ന് അധികൃതര്‍ പറയുന്നു.

ആക്രമണാത്മക സമീപനമാണ് കഴിഞ്ഞ ട്രേഡ് സെഷനുകളില്‍ ഷോര്‍ട്ട് സെല്ലര്‍മാരുടെ ഭാഗത്തുനിന്നുണ്ടായത്. അമിത മൂല്യനിര്‍ണ്ണയമുള്ള ഇന്ത്യന്‍ വിപണിയില്‍ ഷോര്‍ട്ട് പൊസിഷെനെടുക്കുകയും വിലകുറഞ്ഞ ചൈനീസ്, തായ് വാനീസ് വിപണികളില്‍ നിക്ഷേപം നടത്തുകയുമാണ് വിദേശ നിക്ഷേപകര്‍. അമേരിക്കന്‍ ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ കൂപ്പുകുത്തിയിരുന്നു.

അദാനി ഗ്രൂപ്പ് ഓഹരികളില്‍ തങ്ങള്‍ക്ക് ഷോര്‍ട്ട് പൊസിഷനുകളുണ്ടെന്ന് ഹിന്‍ഡന്‍ബര്‍ഗ് വെളിപെടുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് സെബി അന്വേഷണം പ്രഖ്യാപിക്കാനൊരുങ്ങുന്നത്. ലോകമെമ്പാടുമുള്ള ഓഹരി വിപണികളില്‍ ഒരു തര്‍ക്ക വിഷയമാണ് ഷോര്‍ട്ട്‌സെല്ലിംഗ്.

ചിലര്‍ക്ക് അത് അഭിലഷണീയവും അനിവാര്യവുമായ സവിശേഷതയാകുമ്പോള്‍ മറ്റുള്ളവര്‍ക്കത് വന്‍ നഷ്ടസാധ്യത സൃഷ്ടിക്കുന്നതും വിപണിയെ അസ്ഥിരമാക്കുന്നതുമായ പ്രതിഭാസമാണ്. അതേസമയം ഉടമസ്ഥതയിലല്ലാത്ത സെക്യൂരിറ്റിയുടെ വില്‍പ്പന — ദീര്‍ഘകാല മാര്‍ക്കറ്റ് സമ്പ്രദായങ്ങളില്‍ ഒന്നാണ്.

X
Top