ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഷോര്‍ട്ട്‌-സെല്ലിംഗിനുള്ള നിയന്ത്രണങ്ങള്‍ സെബി ലഘൂകരിച്ചേക്കും

മുംബൈ: ഓഹരികളില്‍ ഷോര്‍ട്ട്‌ സെല്ലിംഗിനുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനായുള്ള നിര്‍ദേശം സെബി പരിഗണിക്കുന്നു. ഒരു ഓഹരി വാങ്ങാതെ തന്നെ അത്‌ ഇടിയുമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തില്‍ വില്‍ക്കാന്‍ ട്രേഡറെ അനുവദിക്കുന്ന വ്യാപാര രീതിയാണ്‌ ഷോര്‍ട്ട്‌ സെല്ലിംഗ്‌.

ഫ്യൂച്ചര്‍ ആന്റ്‌ ഓപ്‌ഷന്‍സ്‌ വിഭാഗത്തില്‍ ഇല്ലാത്ത ഓഹരികളില്‍ ഷോര്‍ട്ട്‌ സെല്ലിംഗ്‌ നിരോധിക്കാനുള്ള സെബിയുടെ 2024 ജനുവരിയിലെ നിര്‍ദ്ദേശം അനിശ്ചിതത്വത്തിന്‌ കാരണമായെന്ന്‌ ബ്രോക്കിംഗ്‌ വ്യവസായ മേഖലയിലെ പ്രമുഖര്‍ ചൂണ്ടികാട്ടിയതിനെ തുടര്‍ന്നാണ്‌ സെബി പുതിയ ശുപാര്‍ശകള്‍ പരിഗണിക്കുന്നത്‌.

പുതിയ ശുപാര്‍ശകള്‍ നടപ്പിലാക്കിയാല്‍ ട്രേഡ്‌-ടു-ട്രേഡ്‌ അല്ലെങ്കില്‍ ടി2ടി വിഭാഗത്തിലുള്ളവ ഒഴികെ എല്ലാ ഓഹരികളിലും ഷോര്‍ട്ട്‌ സെല്ലിംഗ്‌ അനുവദിക്കാനാകുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ഈയിടെ കൊണ്ടുവന്ന നിയന്ത്രണങ്ങളും വിപണിയിലെ ദൗര്‍ബല്യവും മൂലം ട്രേഡിംഗ്‌ വോള്യം ഇതിനകം തന്നെ ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌.

ഈ സാഹചര്യത്തില്‍ എഫ്‌ & ഒ ഇതര ഓഹരികളില്‍ ഷോര്‍ട്ട്‌ സെല്ലിംഗ്‌ നിരോധിക്കുക കൂടി ചെയ്‌താല്‍ ട്രേഡിംഗ്‌ വോള്യും ഇനിയും കുറയുമെന്നാണ്‌ വിപണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്‌. ട്രേഡറുടെ കൈവശമില്ലാത്ത ഓഹരി വില്‍ക്കുന്നതിനെയാണ്‌ ഷോര്‍ട്ട്‌ സെല്ലിംഗ്‌ എന്നു പറയുന്നത്‌.

എഫ്‌ & ഒ ഇതര ഓഹരികളില്‍ നടത്തുന്ന ഷോര്‍ട്ട്‌ സെല്ലിംഗില്‍ വിറ്റുപോയ ഓഹരികള്‍ അതേ വ്യാപാര ദിവസം തന്നെ തിരികെ വാങ്ങുകയും വേണം. അത്തരം പൊസിഷനുകള്‍ അടുത്ത ദിവസത്തേക്ക്‌ കൊണ്ടുപോകാന്‍ കഴിയില്ല.

2024 ജനുവരിയിലെ സെബിയുടെ സര്‍ക്കുലറിനെത്തുടര്‍ന്ന്‌ തിങ്കളാഴ്‌ച മുതല്‍ എഫ്‌ & ഒ ഇതര ഓഹരികളില്‍ ഷോര്‍ട്ട്‌ സെല്ലിംഗിന്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയ ആദ്യത്തെ സ്ഥാപനം മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസാണ്‌.

X
Top