ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ബോണ്ട് മാര്‍ക്കറ്റിലെ എഫ്പിഐ ഇടപാടുകള്‍; 10 ശതമാനം ആര്‍എഫ്ക്യു പ്ലാറ്റ്‌ഫോം വഴിയാകണമെന്ന് സെബി

മുംബൈ: കോര്‍പറേറ്റ് ബോണ്ട് മാര്‍ക്കറ്റിലെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപത്തിന്റെ (എഫ്പിഐ) 10 ശതമാനമെങ്കിലും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ ആര്‍എഫ്ക്യു (റിക്വസ്റ്റ് ഫോര്‍ ക്വോട്ട്) പ്ലാറ്റ്‌ഫോമിലാകണമെന്ന് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). ആര്‍എഫ്ക്യു പ്ലാറ്റ്‌ഫോമിലെ പണലഭ്യത വര്‍ദ്ധിപ്പിക്കാനും കോര്‍പ്പറേറ്റ് ബോണ്ടുകളിലെ നിക്ഷേപവുമായി ബന്ധപ്പെട്ട സുതാര്യതയും വെളിപ്പെടുത്തലുകളും വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നിര്‍ദ്ദേശം.

മാത്രമല്ല, നീക്കം, കോര്‍പ്പറേറ്റ് ബോണ്ട് വിഭാഗത്തില്‍ എഫ്പിഐ നിക്ഷേപം വര്‍ദ്ധിപ്പിക്കും.

2020 ഫെബ്രുവരിയിലാണ് ബിഎസ്ഇയിലും എന്‍എസ്ഇയിലും ആര്‍എഫ്ക്യു ആരംഭിക്കുന്നത്. ഈ ഇലക്ട്രോണിക് സെന്‍ട്രലൈസ്ഡ് ഓണ്‍ലൈന്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോം ബഹുമുഖമായ ഇടപാടുകള്‍ പ്രാപ്തമാക്കുന്നു. ക്ലിയറിംഗും സെറ്റില്‍മെന്റും നേരിട്ട് പ്രൊസസ് ചെയ്യും.

കൂടാതെ പ്ലാറ്റ്‌ഫോമില്‍ ട്രേഡിംഗിനായി വൈവിധ്യമാര്‍ന്ന ഡെബ്റ്റ് സെക്യുരിറ്റികള്‍ ലഭ്യമാണ്.

X
Top