
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ബോണ്ട് പ്ലാറ്റ്‌ഫോം ദാതാക്കള്‍, ലിസ്റ്റ് ചെയ്ത ഡെബ്റ്റ് സെക്യൂരിറ്റികള്‍ മാത്രമേ വാഗ്ദാനം ചെയ്യാവൂ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)നിഷ്‌ക്കര്‍ഷിക്കുന്നു.സര്‍ക്കാര്‍ സെക്യൂരിറ്റീസ്, ട്രഷറി ബില്ലുകള്‍, ലിസ്റ്റുചെയ്ത സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍, ലിസ്റ്റുചെയ്ത മുനിസിപ്പല്‍ ഡെറ്റ് സെക്യൂരിറ്റികള്‍, ലിസ്റ്റുചെയ്ത സെക്യൂരിറ്റൈസ്ഡ് ഡെറ്റ് ഇന്‍സ്ട്രുമെന്റുകള്‍ എന്നിവ പോലുള്ള സെക്യൂരിറ്റികള്‍ പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്താം. ഇത് സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ പുറത്തിറക്കി.
റെഗുലേറ്റ് ചെയ്യാത്ത ഉത്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന് അനുബന്ധ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ബോണ്ട് പ്ലാറ്റ്‌ഫോം ദാതാക്കളുടെ (ഒബിപി) പേരോ മറ്റ് വിശദാംശങ്ങളോ ഉപയോഗിക്കാന്‍ പാടില്ല. ചില ഒബിപികള്‍ ലിസ്റ്റ് ചെയ്യാത്ത ഉത്പന്നങ്ങള്‍ ഓഫര്‍ ചെയ്യുന്നതായി സെബി കണ്ടെത്തിയിരുന്നു. ലിസ്റ്റ് ചെയ്യാത്ത ബോണ്ടുകളാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്.
കൂടാതെ ഇത്തരം സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വെബ്‌സൈറ്റുകളുടെ ലിങ്കുകള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ഇവര്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഒബിപികള്‍ നിക്ഷേപകര്‍ക്ക്, പ്രത്യേകിച്ച് സ്ഥാപനേതര നിക്ഷേപകര്‍ക്ക് ബോണ്ട് വിപണിയിലേക്ക് പ്രവേശനം വാഗ്ദാനം ചെയ്യുന്നു. നിയമപ്രകാരം, ഓണ്‍ലൈന്‍ ബോണ്ട് പ്ലാറ്റ്‌ഫോം ദാതാക്കള്‍ (ഒബിപി) സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഡെറ്റ് വിഭാഗത്തില്‍ സ്റ്റോക്ക് ബ്രോക്കര്‍മാരായി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.






