ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

സ്വതന്ത്ര ഡയറക്ടര്‍മാരെ നിയമിക്കുന്നതിനും നീക്കം ചെയ്യുന്നതിനും പുതിയ മാനദണ്ഡങ്ങള്‍ അവതരിപ്പിച്ച് സെബി

മുംബൈ: സ്വതന്ത്ര ഡയറക്ടര്‍മാരെ നിയമിക്കുന്നതിനും നീക്കം ചെയ്യുന്നതിനും രണ്ട് പുതിയ മാനദണ്ഡങ്ങള്‍ അവതരിപ്പിച്ചിരിക്കയാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). നിലവില്‍, സ്വതന്ത്ര ഡയറക്ടര്‍മാരുടെ നിയമനം, പുനര്‍നിയമനം അല്ലെങ്കില്‍ നീക്കം ചെയ്യല്‍ എന്നിവ പ്രത്യേക പ്രമേയത്തിലൂടെയാണ് നടത്തുന്നത്. ഒരു പ്രത്യേക പ്രമേയം പാസാക്കണമെങ്കില്‍, ബോര്‍ഡില്‍ 75 ശതമാനം വോട്ടുകള്‍ ആവശ്യമാണ്.

പ്രത്യേക പ്രമേയത്തിന് ആവശ്യമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍, രണ്ട് മാര്‍ഗ്ഗങ്ങള്‍ കൂടി പരീക്ഷിക്കാന്‍ സെബി ഇപ്പോള്‍ ശുപാര്‍ശ ചെയ്യുന്നു. ഒരു സാധാരണ റെസല്യൂഷന്‍ അല്ലെങ്കില്‍ ഓഹരിയുടമകളില്‍ ഭൂരിപക്ഷം എന്നിവയാണ് അവ. ഈ രണ്ട് കടമ്പകളും കടക്കുകയാണെങ്കില്‍ സ്വതന്ത്ര ഡയറക്ടറെ നിയമിക്കാനുള്ള പ്രമേയം ഓഹരിയുടമകള്‍ അംഗീകരിച്ചതായി കണക്കാക്കപ്പെടും.

‘ഒരു സ്വതന്ത്ര ഡയറക്ടറെ നിയമിക്കുന്നതിനുള്ള പ്രത്യേക പ്രമേയം 75 ശതമാനം വോട്ട് നേടാനാകാതെ പരാജയപ്പെടുകയാണെങ്കില്‍ രണ്ട് കാര്യങ്ങള്‍ കൂടി പരിശോധിക്കണം. പ്രമേയത്തിന് അനുകൂലമായി പോള്‍ ചെയ്ത വോട്ടുകള്‍ പ്രമേയത്തിനെതിരായി ലഭിച്ച വോട്ടുകളേക്കാള്‍ കൂടുതലാണ്, അല്ലെങ്കില്‍ പ്രമേയത്തിന് അനുകൂലമായി പൊതു ഓഹരിയുടമകള്‍ നല്‍കിയ വോട്ടുകള്‍ പ്രമേയത്തിനെതിരായ വോട്ടിനേക്കാള്‍ കൂടുതലാണെങ്കില്‍, സ്വതന്ത്ര ഡയറക്ടറെ നിയമിച്ചതായി കണക്കാക്കപ്പെടും. ‘ സെബി പറഞ്ഞു.

ഇതേ മാനദണ്ഡം സ്വന്തന്ത്ര ഡയറക്ടറെ നീക്കം ചെയ്യുന്നതിനും ബാധകമായിരിക്കും. കൂടാതെ, ലിസ്റ്റ് ചെയ്ത ഡെബ്റ്റ് സെക്യൂരിറ്റികള്‍ ഉള്ള സ്ഥാപനങ്ങള്‍ക്കുള്ള ക്രമീകരണ പദ്ധതികള്‍, നോണ്‍കണ്‍വെര്‍ട്ടബിള്‍ സെക്യൂരിറ്റികളുടെ ക്ലെയിം ചെയ്യാത്ത തുകകള്‍ കൈകാര്യം ചെയ്യല്‍, ലിസ്റ്റുചെയ്ത നോണ്‍കണ്‍വേര്‍ട്ടബിള്‍ സെക്യൂരിറ്റികളുള്ള സ്ഥാപനങ്ങളുടെ സാമ്പത്തിക ഫലങ്ങളും അനുബന്ധ ആവശ്യകതകളും സംബന്ധിച്ച വെളിപ്പെടുത്തല്‍ മാനദണ്ഡങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും റെഗുലേറ്റര്‍ അവതരിപ്പിച്ചു.

നോണ്‍കണ്‍വേര്‍ട്ടബിള്‍ ഡെബ്റ്റ് സെക്യൂരിറ്റികള്‍ അല്ലെങ്കില്‍ നോണ്‍കണ്‍വേര്‍ട്ടബിള്‍ റിഡീംബിള്‍ പ്രിഫറന്‍സ് ഷെയറുകള്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികള്‍ ക്രമീകരണത്തിന് ശ്രമിക്കുന്നുണ്ടെങ്കില്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ക്രമീകരണത്തിന്റെ കരട് സ്‌കീം ഫയല്‍ ചെയ്യേണ്ടതുണ്ട്. കൂടാതെ റീഫണ്ടബിള്‍ ഫീസും അടക്കണം. എന്നാല്‍ മാത്രമേ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റോടുകൂടി സ്‌ക്കീം നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ (എന്‍സിഎല്‍ടി) സമര്‍പ്പിക്കാനാകൂ.

ലിസ്റ്റുചെയ്ത സ്ഥാപനങ്ങള്‍ ഇഷ്യൂ ചെയ്യുന്ന നോണ്‍കണ്‍വേര്‍ട്ടബിള്‍ സെക്യൂരിറ്റികളുമായി ബന്ധപ്പെട്ട് ഏഴ് വര്‍ഷത്തിലധികമായി എസ്‌ക്രോ അക്കൗണ്ടില്‍ ക്ലെയിം ചെയ്യപ്പെടാതെ കിടക്കുന്ന ഏതൊരു തുകയും സെബി സൃഷ്ടിച്ച ഇന്‍വെസ്റ്റര്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ ഫണ്ടിലേക്ക് മാറ്റും. ഇതിനു പുറമെ, സാമ്പത്തിക ഫലങ്ങള്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യകതകള്‍ / സമയപരിധികള്‍ റെഗുലേറ്റര്‍ ലഘൂകരിച്ചു.

ലൈന്‍ ഇനങ്ങള്‍ / അനുപാതങ്ങള്‍ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും പത്രങ്ങളില്‍ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലും വ്യക്തത കൊണ്ടുവരികയും ചെയ്തു.

X
Top