
മുംബൈ: ബാങ്ക് അക്കൗണ്ടില്‍ ബ്ലോക്ക് ചെയ്യുന്ന ഫണ്ടുപയോഗിച്ച് സെക്കന്ററി വിപണിയില്‍ ട്രേഡ് നടത്താം. നിക്ഷേപകന്റെ പണം, അനധികൃതമായി ഉപയോഗിക്കുന്നത് തടയുന്ന സൗകര്യം 2024 ജനുവരി 1 ഓടെ പ്രാബല്യത്തില്‍ വരും. ദ്വിതീയ മാര്‍ക്കറ്റ് ട്രേഡിംഗ്, സെറ്റില്‍മെന്റ് പ്രക്രിയയുമായി സിംഗിള്‍-ബ്ലോക്ക്- മള്‍ട്ടിപ്പിള്‍-ഡെബിറ്റുകളുടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് മാന്‍ഡേറ്റ് സേവനം സംയോജിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്.
സംവിധാനം നടപ്പിലാക്കാനുള്ള അനുമതി സെക്യൂരിറ്റീസ് ആന്റ്എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നല്‍കി.
പ്രാഥമിക വിപണിയില്‍ ഉപയോഗപ്പെടുത്തുന്ന ആപ്ലിക്കേഷന്‍ സപ്പോര്‍ട്ട്ഡ് ബ്ലോക്ക്ഡ് തുക (എഎസ്ബിഎ) സൗകര്യത്തിന് സമാനമാണിത്.എഎസ്ബിഎയില്‍ അലോട്ട്‌മെന്റ് നടക്കുമ്പോള്‍ മാത്രമേ ഫണ്ട് കൈമാറ്റം ചെയ്യപ്പെടൂ. അതുവരെ തുക യുപിഐയില്‍ ബ്ലോക്ക് ചെയ്യപ്പെടും.
പുതിയ സൗകര്യം ക്ലയന്റ് കൊളാറ്ററലിന്റെ കസ്റ്റഡി അപകടസാധ്യത ഇല്ലാതാക്കുകയും അംഗങ്ങളുടെ മൂലധന ആവശ്യകതകള്‍ കുറയ്ക്കുകയും ചെയ്യും.നിക്ഷേപകരുടെ പണം സ്റ്റോക്ക് ബ്രോക്കര്‍മാര്‍ ദുരപയോഗിക്കാനുള്ള സാധ്യത നിലനിന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സെബി നീക്കം.






