ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഐപിഒ നിയന്ത്രണങ്ങള്‍ സെബി പരിഷ്‌ക്കരിക്കുന്നു

മുംബൈ: പഴുതുകളടച്ച ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ) നിയന്ത്രണങ്ങള്‍ ചിട്ടപ്പെടുത്താന്‍   മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പാനല്‍ രൂപീകരിച്ചു.

നിയന്ത്രണങ്ങള്‍ ലളിതമാക്കുക, അപാകതകള്‍ പരിഹരിക്കുക, മൂലധന, വെളിപ്പെടുത്തല്‍ ആവശ്യകതകള്‍ (ഐസിഡിആര്‍) ചട്ടങ്ങളിലെ പഴുതുകളടക്കുക എന്നിവ യായിരിക്കും പാനലിന്റെ ചുമതലകള്‍.

 മൂലധന, വെളിപ്പെടുത്തല്‍ ആവശ്യകതകള്‍ (ഐസിഡിആര്‍) ചട്ടങ്ങള്‍ ഇതിന് മുന്‍പ് ഭേദഗതി ചെയ്തത് 2018 ലാണ്. അതിനുശേഷം വിപണി വലിയ മാറ്റങ്ങള്‍ക്ക് വിധേയമായതായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ നിരീക്ഷിക്കുന്നു.

ഐസിഡിആറിന്റെ കീഴില്‍ കമ്പനികള്‍ സമര്‍പ്പിക്കുന്ന ഐപിഒ കരട് രേഖകള്‍ 600-900 പേജുകളാണെങ്കിലും പൊരുത്തക്കേടുകള്‍ പിന്നീട് കണ്ടെത്താറുള്ളതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഐസിഡിആര്‍ പുന:സംഘടന കമ്മിറ്റിയില്‍ മര്‍ച്ചന്റ് ബാങ്കര്‍മാര്‍, വ്യവസായ പ്രതിനിധികള്‍, സെക്യൂരിറ്റീസ് മാര്‍ക്കറ്റുകളില്‍ വൈദഗ്ധ്യമുള്ള നിയമ വിദഗ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്തും. സെപ്തംബറോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പാനലിനോടാവശ്യപ്പെട്ടിരിക്കുന്നത്.

അതിനുശേഷം, വിഷയം പ്രാഥമിക വിപണികള്‍ക്കായുള്ള ഉപദേശക സമിതിയുടെ മുമ്പാകെ സമര്‍പ്പിക്കുകയും  തുടര്‍ന്ന് ബോര്‍ഡ് അംഗീകാരം നല്‍കുകയും ചെയ്യും.

X
Top