
മുംബൈ: ശരിയായ വെളിപെടുത്തല്‍ നടത്താത്തിന്റെ പേരില്‍ വേദാന്ത ലിമിറ്റഡിന് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) 30 ലക്ഷം രൂപ പിഴ ചുമത്തി. വേദാന്ത ലിമിറ്റഡ് (നോട്ടീസ്) അതിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലാത്ത വാര്‍ത്തകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും ഇത് നിക്ഷേപകരില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നുണ്ടെന്നും മാര്‍ക്കറ്റ് റെഗുലേറ്റര്‍ നിരീക്ഷിച്ചു.
ഇത് സംബന്ധിച്ച കാരണം കാണിക്കല്‍ നോട്ടീസ് മാര്‍ച്ചില്‍ സെബി കമ്പനിയ്ക്ക് കൈമാറിയിരുന്നു. സെമികണ്ടക്ടര്‍ ബിസിനസുമായി ബന്ധപ്പെട്ട വെളിപെടുത്തലുകളാണ് കമ്പനി തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നല്‍കിയത്.
രാജ്യത്ത് അര്‍ദ്ധചാലകങ്ങള്‍ നിര്‍മ്മിക്കാന്‍ കമ്പനിയുടെ ഹോള്‍ഡിംഗ് കമ്പനിയായ വോള്‍ക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് (വിഐഎല്‍) ഫോക്‌സ്‌കോണുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ വേദാന്ത ഫോക്‌സ്‌കോണുമായി പങ്കാളിത്തത്തിലാണന്ന് കമ്പനി റിപ്പോര്‍ട്ട് നല്‍കി. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ അന്വേഷിച്ചപ്പോള്‍ പങ്കാളിത്തം ഫോക്‌സ്‌കോണും വിഐഎല്ലുമായാണെന്ന് തെളിഞ്ഞു.