
മുംബൈ: ‘ട്രേഡിംഗ് വിന്‍ഡോ ക്ലോസിംഗ്’ സമയത്ത് കമ്പനി നിയുക്ത വ്യക്തികളുടെ (ഡിപി) വ്യാപാരം നിയന്ത്രിക്കുന്നതിനുള്ള ചട്ടക്കൂട് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച്് ബോര്‍ഡ് ഓഫ് ഇന്ത്യ) വിപുലീകരിച്ചു. എല്ലാ കമ്പനികള്‍ക്കും നിയമം ബാധകമാക്കുകയാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍. ഇതിനായി സെക്യൂരിറ്റി ലെവല്‍ കമ്പനി പാന്‍ ഒക്ടോബര്‍ മുതല്‍ ഘട്ടം ഘട്ടമായി മരവിപ്പിക്കും.
നിലവില്‍, നിഫ്റ്റി 50, സെന്‍സെക്‌സ് കമ്പനികള്‍ക്ക് മാത്രമാണ് ഈ ചട്ടക്കൂട് ബാധകം. ഒക്ടോബര്‍ 1 മുതല്‍ ബിഎസ്ഇ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്റെ അടിസ്ഥാനത്തില്‍ മികച്ച 1,000 കമ്പനികള്‍ക്ക് പുതിയ നിയമങ്ങള്‍ ബാധകമാകും. 2024 ജനുവരി 1 മുതല്‍ അടുത്ത 1,000 സ്ഥാപനങ്ങള്‍; ബാക്കിയുള്ള ബിഎസ്ഇ,എന്‍എസ്ഇ,എംഎസ്ഇഐ കമ്പനികള്‍ക്ക് 2024 ഏപ്രില്‍ 1 മുതല്‍ എന്നിങ്ങനെയാണ് ഇതിനായി പാത ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
സര്‍ക്കുലര്‍ പുറത്തിറങ്ങിയ ശേഷം ലിസ്റ്റ് ചെയ്ത കമ്പനികള്‍ക്ക് രണ്ടാം പാദത്തിന്റെ ആദ്യ ദിവസം മുതല്‍ നിയമം ബാധകമാകുക. ചട്ടക്കൂട് തൃപ്തികരമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. ഇതിനായി
സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുമായും ഡിപ്പോസിറ്ററികളുമായും കൂടിയാലോചന നടത്തിയാതായി സെബി അറിയിച്ചു.






