
മുംബൈ: ഗോതമ്പ്,നെല്ല്, സംസ്‌ക്കരിക്കാത്ത പാം ഓയില്‍ എന്നിവയുടെ ഡെറിവേറ്റീവ് കരാര്‍ വിലക്ക്, മാര്‍ക്കറ്റ് റെഗുലേറ്റര്‍- സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ, ഒരു വര്‍ഷത്തേയ്ക്ക് നീട്ടി. 2023 ഡിസംബര്‍ 20 വരെ സോയാബീന്‍,അനുബന്ധ ഉത്പന്നങ്ങള്‍, ക്രൂഡ് പാമോയില്‍,നെല്ല്,അരി,ചെറുപയര്‍,കടുക് എന്നിവയില്‍ ഡെറിവേറ്റീവ് കരാര്‍ വ്യാപാരം സാധ്യമാകില്ല. പണപ്പെരുപ്പത്തെ വരുതിയിലാക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് സെബി ആദ്യമായി കാര്‍ഷിക ഉത്പന്നങ്ങളില്‍ ഡെറിവേറ്റീവ് കരാര്‍ വ്യാപാരം വിലക്കുന്നത്. കഴിഞ്ഞ നവംബറില്‍ ചെറുകിട പണപ്പെരുപ്പം ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ടോളറന്‍സ് പരിധിയ്ക്ക് താഴെയായിരുന്നു. 10 മാസത്തിനിടെ ആദ്യമായാണ് പണപ്പെരുപ്പം പരിധിയിലൊതുങ്ങുന്നത്.
എന്നിട്ടും വ്യാപാര വിലക്ക് തുടരാന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ തീരുമാനിച്ചു. നിലവില്‍ ഭക്ഷ്യഎണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരും ഗോതമ്പ്,അരി എന്നിവ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന രാജ്യവും ഇന്ത്യയാണ്.